സ്ത്രീകള്‍ക്കുള്ള ഗര്‍ഭനിരോധനോപാധികളില്‍ പ്രധാനപ്പെട്ടവയാണ് കോണ്‍ട്രസെപ്റ്റീവ് പില്‍സ് അഥവാ ഗര്‍ഭനിരോധന ഗുളികള്‍. ഇവ പ്രധാനമായും ഹോര്‍മോണ്‍ അടങ്ങിയ ഗുളികകളാണ്. ഓവുലേഷന്‍ തടസപ്പെടുത്തിയും ബീജങ്ങളെ നശിപ്പിച്ചുമെല്ലാമാണ് ഇത്തരം ഗുളികകള്‍ ഗര്‍ഭതടസമുണ്ടാക്കുന്നത്.സാധാരണ ഗതിയില്‍ വളരെ ലൈറ്റ് ബ്ലീഡിംഗായ ഇത് അല്‍പനാള്‍ അടുപ്പിച്ച് ഈ ഗുളിക ശീലമാക്കിയാല്‍ തനിയെ മാറുകയും ചെയ്യും. കാരണം അപ്പോഴേയ്ക്കും ശരീരം ഇതുമായി അഡ്ജസ്റ്റ് ചെയ്തിട്ടുണ്ടാകും. എന്നാല്‍ കനത്ത ബ്ലീഡിംഗെങ്കില്‍ ഇതു പലപ്പോഴും ചില മെഡിക്കല്‍ പ്രശ്‌നങ്ങള്‍ കൊണ്ടുമാകാം. ഇത്തരം കൂടുതല്‍ ബ്ലീഡിംഗ് നിസാരമാക്കി തള്ളരുതെന്നര്‍ത്ഥം.
ഇത്തരം ബ്ലീഡിംഗ് ബ്രേക്ക് ത്രൂ ബ്ലീഡിംഗ് എന്നാണ് അറിയപ്പെടുന്നത്. വ്യത്യസ്ത ഡോസേജുള്ള ഈസ്ട്രജന്‍ അടങ്ങിയ ഹോര്‍മോണ്‍ ഗുളികകള്‍ കഴിയ്ക്കുമ്പോള്‍ ശരീരം ഇതുമായി ചേര്‍ന്നു വരുവാന്‍ സമയം പിടിയ്ക്കുന്നതിനാല്‍ ഇത്തരം പ്രശ്‌നമുണ്ടാകും. ഇത്തരം കോണ്‍ട്രാസെപ്റ്റീവ് പില്‍സില്‍ പ്രൊജസ്‌ട്രോണ്‍ മാത്രം അടങ്ങിയ ഗുളികകളുണ്ട്. കൂടുതല്‍ ഉപയോഗിയ്ക്കുന്നത് കോമ്പിനേഷന്‍ മരുന്നുകളാണ്. അതായത് പ്രൊജസ്‌ട്രോണ്‍, ഈസ്ട്രജന്‍ എന്നിവയടങ്ങിയ മരുന്നുകള്‍. ഇത്തരം കോമ്പിനേഷന്‍ മരുന്നുകള്‍ ഉപയോഗിയ്ക്കുന്ന 30-50 ശതമാനം സ്ത്രീകള്‍ക്കും 3-6 മാസം വരെ സ്‌പോട്ടിംഗ് ബ്ലീഡിംഗ് സാധാരണയാണ്.ഇത്തരം സ്‌പോട്ടിംഗ് പോലുള്ള ബ്ലീഡിംഗ് ഈ മരുന്നുകള്‍ ഉപയോഗിയ്ക്കുമ്പോളുണ്ടാകുന്ന സ്വാഭാവിക പാര്‍ശ്വ ഫലമാണ്.
ഇതു കാരണവും ഇത്തരത്തിലെ സ്‌പോട്ടിംഗ് പോലുള്ള ബ്രേക്ക് ത്രൂ ബ്ലീഡിംഗുണ്ടാകും. പ്രത്യേകിച്ചും പ്രൊജസ്‌ട്രോണ്‍ ഗുളികകള്‍ കഴിയ്ക്കുന്നവര്‍ ഇടയ്ക്ക് ഇതു കഴിയ്ക്കാന്‍ വിട്ടു പോയാല്‍. ഇതു പോലെ തന്നെ ഇവ എല്ലാ ദിവസവും കഴിവതും ഒരേ സമയം തന്നെ കഴിയ്ക്കാന്‍ ശ്രദ്ധിയ്ക്കുകയും വേണം.ഇത്തരം കോണ്‍ട്രാസെപ്റ്റീവ് മരുന്നുകള്‍ ദിവസവും കഴിയ്‌ക്കേണ്ടവയാണ്. അതായത് ഡോസ് മുഴുവനാകുന്ന ഒരു സ്ട്രിപ് മുഴുവന്‍. എന്നാല്‍ ചിലരെങ്കിലും ഇടയ്ക്ക് ഇതു കഴിയ്ക്കാന്‍ വിട്ടു പോകും.