ഗർഭിണികൾക്ക്‌ സംരക്ഷണം നൽകാൻ 3-ഇൻ-1 വാക്സിനേഷന്‍. മാറ്റത്തിന്‍റെ, വളര്‍ച്ചയുടെ ഈ കാലം ജനിക്കാനിരിക്കുന്ന കുഞ്ഞിനെ കുറിച്ചുള്ള ആശങ്കകളുടെ ദിനങ്ങളായി മാറാതിരിക്കേണ്ടതുണ്ട്. അമ്മയാകാൻ പോകുന്ന ഒരാളെ സംബന്ധിച്ച് തന്‍റെ കുഞ്ഞ് പൂർണ്ണ ആരോഗ്യത്തോടെ ഇരിക്കണമെന്നത് പ്രധാനപ്പെട്ട കാര്യമാണ്. വാക്സിനേഷന്‍ കൊണ്ട് കഴിയും. വാക്സിനേഷന് വിധേയരായ അമ്മമാരില്‍ നിന്ന് അവരുടെ കുഞ്ഞുങ്ങളിലേക്ക് ആന്‍റി ബോഡികള്‍ കൈമാറ്റം ചെയ്യപ്പെടുകയും അവ കുഞ്ഞിനെ മാരകമായ പല രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യും.നിങ്ങളുടെയും കുഞ്ഞിന്‍റെയും സുരക്ഷക്കായി ഗര്‍ഭധാരണത്തിന് മുമ്പും ഗര്‍ഭധാരണ സമയത്തും പ്രസവത്തിന് ശേഷവും ഏതെല്ലാം വാക്സിനേഷനുകള്‍ എടുക്കണമെന്ന് നിങ്ങളുടെ ഗൈനക്കോളജിസ്റ്റിനോട് സംസാരിച്ച് മനസ്സിലാക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.



  ഗര്‍ഭിണിയായിരിക്കുമ്പോള്‍ എടുക്കേണ്ട പ്രധാനപ്പെട്ട വാക്സിനേഷനുകളില്‍ ഒന്നാണ് 3-ഇൻ-1 പ്രൊട്ടക്ഷന്‍ വാക്സിനേഷന്‍. വാക്സിനേഷൻ നടത്താൻ കഴിയുന്ന സമയമാകുന്നത് വരെ ആദ്യത്തെ മാസങ്ങളിൽ ചില രോഗങ്ങൾക്ക് എതിരെയുള്ള പ്രതിരോധ ശേഷി ഈ ആന്‍റി ബോഡികളിലൂടെ കുഞ്ഞിന് ലഭിക്കും. മാത്രമല്ല, ഗര്‍ഭകാലത്ത് അമ്മയ്ക്ക് മൊത്തത്തില്‍ സുരക്ഷ ഒരുക്കാനും ഇവക്ക് സാധിക്കും. ടെറ്റനസ് ബാക്ടീരിയ മുറിവിലൂടെ ശരീരത്തിലേക്ക് കയറുകയും ആ വ്യക്തിയുടെ നാഡീ വ്യവസ്ഥയെ ബാധിക്കുകയും കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ജീവന് ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നു. പൊക്കിള്‍ കൊടി മുറിച്ചതിന് ശേഷമുള്ള ഉണങ്ങാത്ത ഭാഗത്തിലൂടെ ബാക്ടീരിയ പ്രവേശിച്ചാണ് നവജാതശിശുക്കളില്‍ ടെറ്റനസ് രോഗം ബാധിക്കുന്നത്.



 പ്രത്യേകിച്ചും ഒരു നോണ്‍-സ്റ്റെറൈൽ ഉപകരണം ഉപയോഗിച്ച് പൊക്കിള്‍ കൊടി മുറിച്ചാൽ. ഇത് പിന്നീട് കഠിനമായ പേശീവലിവ്, വായ തുറക്കാൻ കഴിയാതിരിക്കുക, ശ്വസിക്കാനും ഭക്ഷണം ഇറക്കാനും ബുദ്ധിമുട്ടുണ്ടാകുക എന്ന് തുടങ്ങി കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചിലപ്പോൾ മരണം വരെ സംഭവിക്കുകയും ചെയ്തേക്കാം.അമ്മയെയും കുഞ്ഞിനെയും ഗുരുതരമായ രോഗാവസ്ഥയിലേക്കോ ഒരുപക്ഷേ മരണത്തിലേക്കോ വരെ എത്തിക്കാവുന്ന ഒരു തരം ബാക്ടീരിയൽ രോഗമാണ് ടെറ്റനസ്. മണ്ണിൽ സാധാരണയായി കാണപ്പെടുന്ന അപകടകാരിയായ ക്ലോസ്ട്രിഡിയം ടെറ്റനി എന്ന ബാക്ടീരിയയാണ് ഈ രോഗത്തിന് കാരണം.ശ്വാസതടസ്സം, ഹൃദയസ്‌തംഭനം, മരവിപ്പ്, മരണം തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കുന്ന ഗുരുതരമായ രോഗമായാണ് ഡിഫ്തീരിയ ലോകത്തെമ്പാടും അറിയപ്പെടുന്നത്.



കൃത്യമായ വാക്സിനേഷന്‍റെ സഹായത്തോടെ ഈ രോഗത്തെ ചെറുത്ത് തോല്‍പ്പിക്കാൻ വികസിത രാജ്യങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലെ സ്ഥിതി അങ്ങനെയല്ല. യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാം രാജ്യത്ത് കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇപ്പോഴും സ്കൂളില്‍ പോകുന്ന കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഈ രോഗം പിടിപെടുന്നുണ്ടെന്നാണ് വിവിധ ആശുപത്രികളുമായി ബന്ധപ്പെട്ട പഠനങ്ങള്‍ വ്യക്തമാക്കുന്നത്.



കുറഞ്ഞ രോഗപ്രതിരോധം, ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കാൻ കഴിയാതിരിക്കുക, ഡിഫ്തീരിയ, വില്ലൻ ചുമ, ടെറ്റനസ് വാക്സിനുകളെ കുറിച്ചുള്ള വിവരങ്ങളുടെ ലഭ്യതക്കുറവ് തുടങ്ങിയവ ഈ രോഗങ്ങള്‍ നിലനില്‍ക്കാനുള്ള കാരണങ്ങളാണ്.ഒരു വ്യക്തിയുടെ മൂക്ക്, തൊണ്ട എന്നിവിടങ്ങളിലെ ശ്ലേഷ്മപാളികളെ ബാധിക്കുന്ന ഗുരുതരമായ ബാക്ടീരിയ അണുബാധയാണ് ഡിഫ്തീരിയ. കൃത്യ സമയത്ത് വാക്സിനേഷന്‍ ലഭ്യമായില്ലെങ്കില്‍ കുട്ടികളിലും മുതിര്‍ന്നവരിലും ഡിഫ്തീരിയ വരാനുള്ള സാധ്യത കൂടുതലാണ്. 

Find out more: