ഹോം പ്രഗ്നൻസിയിൽ ടെസ്റ്റ് കൃത്യമെങ്കില്‍ ഫലവും കൃത്യം. ഇവ പലപ്പോഴും തെറ്റായി ഫലം നല്‍കുന്നുവെന്ന പരാതി പലര്‍ക്കുമുണ്ട്. 100 ശതമാനം ശരിയെന്നു പറയാനാകില്ലെങ്കിലും കൃത്യമായ രീതിയില്‍ ടെസ്റ്റ് ചെയ്താല്‍ കൃത്യമായ ഗുണം ഇതു നല്‍കും. വീട്ടിലെ പ്രഗ്നന്‍സി ടെസ്‌ററ് ചെയ്യുമ്പോള്‍ ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണമെന്നു മാത്രം. ഇന്നത്തെ കാലത്ത് ഹോം പ്രഗ്നന്‍സി ടെസ്റ്റുകള്‍ നടക്കുന്നത് പതിവാണ്. ലാബില്‍ പോയി ചെയ്യണമെന്നില്ല, ഇതിനായി വീട്ടില്‍ തന്നെ പരിശോധന നടത്താവുന്ന പ്രഗ്നന്‍സി കിററുകള്‍ ലഭ്യമാണ്. ഇവയുടെ പായ്ക്കറ്റില്‍ തന്നെ കൃത്യമായി പരിശോധന നടത്തേണ്ട രീതിയും എഴുതിയിട്ടുണ്ടാകും.


അണ്ഡത്തിന്റെ ആയുസ് 24 മണിക്കൂറാണ്, ഈ സമയം വരെ കാത്ത് ബീജ സംയോഗം നടന്നാലാണ് ഗര്‍ഭധാരണം നടക്കുക. ഓവുലേഷന് തൊട്ടു മുന്‍പോ തൊട്ട് പിന്‍പോ അന്നോ ബീജ, അണ്ഡ സംയോഗം നടക്കാന്‍ സാധ്യതയുണ്ട്.ആര്‍ത്തവ ശേഷം നടക്കുന്ന ഓവുലേഷനിലൂടെയാണ് അണ്ഡം ഉല്‍പാദിപ്പിയ്ക്കപ്പെടുന്നത്. ബീജത്തിന് മൂന്നുനാലു ദിവസം ആയുസുണ്ട്. അണ്ഡം വിസര്‍ജിയ്ക്കപ്പെടുമ്പോള്‍ സ്ത്രീ ശരീരത്തില്‍ ബീജം ഉണ്ടെങ്കില്‍ അപ്പോള്‍ തന്നെ അണ്ഡ ബീജ സംയോഗം നടക്കാം. ഭ്രൂണം ഇംപ്ലാന്റ് ചെയ്യുമ്പോള്‍, അതായത് ഗര്‍ഭപാത്ര ഭിത്തിയില്‍ പറ്റിപ്പിടിച്ചു വളരുമ്പോള്‍ ബി-എച്ച്‌സിജി എന്ന ഹോര്‍മോണ്‍, അതായത് ബീറ്റാ കോണിയോണിക് ഗൊണാഡോട്രോഫിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു.



ഈ ഹോര്‍മോണ്‍ ഇവിടെ നിന്നും മറ്റു രക്തക്കുഴലുകളിലേയ്ക്കു കടക്കുന്നു. അതായത് ഈ ഹോര്‍മോണിന്റെ അംശം സ്ത്രീയുടെ ശരീരത്തില്‍ എല്ലായിടത്തും എത്തിപ്പെടുന്നു.ഫെല്ലോപിയന്‍ ട്യൂബിലാണ് ഗര്‍ഭധാരണം നടക്കുക. ഈ ഭ്രൂണം പിന്നീട്‌ ഗര്‍ഭപാത്രത്തില്‍ എത്തി ഗര്‍ഭപാത്ര ഭിത്തിയില്‍ പറ്റിപ്പിടിച്ചു വളരുമ്പോഴാണ് ശരിയ്ക്കും ഗര്‍ഭം എന്നു പറയാം. ഫെര്‍ട്ടിലൈസേഷന്‍ നടന്ന് മോറുള സ്‌റ്റേജിലെ ഭ്രൂണം ഗര്‍ഭപാത്രത്തില്‍ എത്തുന്നത്. ഈ ഹോര്‍മോണാണ് ഗര്‍ഭധാരണ പരിശോധന പൊസറ്റീവെന്ന് ഫലം നല്‍കുന്നത്. അതായത് ഗര്‍ഭധാരണം കഴിഞ്ഞാല്‍ ഗര്‍ഭിണിയുടെ ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ എന്നു പറയാം.



ഈ ഹോര്‍മോണ്‍ രക്തത്തില്‍ എത്തി ഒന്നു രണ്ടു ദിവസം കഴിയുമ്പോഴാണ് മൂത്രത്തിലൂടെ വിസര്‍ജിയ്ക്കപ്പെടുന്നത്. ഇതിനാല്‍ തന്നെ ഓവുലേഷന്‍ ശേഷം 14 ദിവസം കഴിഞ്ഞ് ഗര്‍ഭപരിശോധന നടത്തുന്നതാണ് നല്ലത്. അതായത് അടുത്ത ആര്‍ത്തവത്തിന്റെ അടുത്ത്. കാരണം സാധാരണ 28 ദിവസം ആര്‍ത്തവ ചക്രമെങ്കില്‍ 14-ാമത്തെ ദിവസം ഓവുലേഷന്‍ നടക്കാന്‍ സാധ്യതയുണ്ട്.ഈ ഹോര്‍മോണ്‍ മൂത്രത്തിലാകുമ്പോഴാണ് മൂത്രപരിശോധന നടത്തിയാല്‍ ഗര്‍ഭമുണ്ടെങ്കില്‍ അറിയാന്‍ സാധിയ്ക്കുക. എച്ച്‌സിജി മൂത്രത്തില്‍ എത്തിച്ചേര്‍ന്നിട്ടില്ല, എന്നാല്‍ ഗര്‍ഭധാരണം നടക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ ഈ കാലയളവില്‍ നടക്കുന്ന ഗര്‍ഭ പരിശോധനാ ഫലം ശരിയാകില്ല.



വെളളം കുടിച്ചാലോ മറ്റോ മൂത്ര സാന്ദ്രത കുറയും. അപ്പോള്‍ ഈ പരിശോധനാ ഫലത്തിലും വ്യത്യാസം വരാം. ഇതിനാല്‍ തന്നെ അതിരാവിലെയുള്ള മൂതം പരിശോധിയ്ക്കുന്നതാണ് നല്ലത്. അപ്പോഴേ ആ ഹോര്‍മോണ്‍ തോത് കുറവെങ്കിലും മൂത്രത്തില്‍ കാണൂ. കാരണം എന്നാല്‍ ഗര്‍ഭം ആറാഴ്ച വരെയെത്തിയാല്‍ എപ്പോള്‍ മൂത്രം പരിശോധിച്ചാലും ഫലം ലഭിയ്ക്കാം. കാരണം ഈ സമയത്ത് എച്ച്‌സിജി ഹോര്‍മോണ്‍ കൂടുതലായി ശരീരത്തില്‍ ഉല്‍പാദിപ്പിയ്ക്കപ്പെട്ടിട്ടുണ്ടാകും.

Find out more: