ആ കുട്ടിക്ക് എന്താണ് സംഭവിച്ചത്? ഇതാണ് ഇക്കഴിഞ്ഞ കുറെ നാളുകളായി നാം ഏവരും ആലോചിക്കുന്നത്. ഹാഥ്രാസ് പെൺകുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്ന് ഉത്തർപ്രദേശ് പോലീസ് പറയുന്നത്. ആന്തരികാവയവം പരിശോധിച്ചപ്പോൾ ബീജം കണ്ടെത്താനായിട്ടില്ല. അതിനാൽ ബലാത്സംഗം നടന്നിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.ബലാത്സംഗം തെളിയിക്കുന്ന രീതിയിൽ ഫോറൻസിക് റിപ്പോർട്ടിൽ ഒന്നുമില്ലെന്നാണ് പോലീസ് പറയുന്നത്. അതേസമയം, കഴുത്തിനേറ്റ പരിക്ക് മൂലമാണ് ഹാഥ്രസിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി മരിച്ചതെന്ന് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പരിക്കുകളുണ്ട്, എന്നാലിത് ബലാത്സംഗത്തിനിടെ ഉണ്ടായതാണോയെന്ന് വ്യക്തമല്ല.



 കൂടുതൽ പരിശോധനയ്ക്കായി സാമ്പിളുകൾ അയച്ചിരിക്കുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സ്ഥലത്ത് ജാതി സംഘർഷം ഉണ്ടാക്കാൻ ചിലർ ആസൂത്രിതമായ ശ്രമിച്ചുവെന്നാണ് ഉത്തർപ്രദേശ് എഡിജിപി പറയുന്നത്. സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. സെപ്റ്റംബർ 14 നാണ് പെൺകുട്ടി ക്രൂരമായ പീഡനത്തിന് ഇരയായത്. നാലു പേർ ചേർന്നാണ് പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. ചോരവാർന്നൊലിക്കുന്ന നിലയിൽ നഗ്നയായാണ് പെൺകുട്ടിയുടെ ശരീരം കാണപ്പെട്ടത്.



 നാവ് മുറിഞ്ഞ നിലയിലായിരുന്നു. ആക്രമികൾ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുന്നതിനിടെ കടിച്ചാണ് നാവ് മുറിഞ്ഞതെന്നാണ് പോലീസ് പറയുന്നത്.ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനും ശ്രമം ഉണ്ടായി, എന്നാൽ ഇത് മരണകാരണമല്ല. കഴുത്തില്ലെനുണ്ടായ (cervical spine) പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ചൊവ്വാഴ്ചയാണ് പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്. ഇത് തെളിവ് നശിപ്പിക്കാനാണെന്നാണ് ഉയരുന്ന ആരോപണം. അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടെങ്കിലും പോലീസ് അനുവദിച്ചില്ല. പെൺകുട്ടിയുടെ മൃതദേഹം കുടുംബത്തിന്റെ അനുവാദമില്ലാതെ ബലമായാണ് പോലീസ് സംസ്കരിച്ചത്.



 പത്തൊമ്പതുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട ഹാഥ്രസിലേക്ക് പോയ രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്തു. രാഹുൽ ഗാന്ധിയെയും സഹോദരി പ്രിയങ്ക ഗാന്ധിയുടെയും യാത്ര തടഞ്ഞതിനു പിന്നാലെയാണ് അറസ്റ്റ്. ഇരുവരും സഞ്ചരിച്ച വാഹനം ഡൽഹി- യുപി അതിർത്തി കടന്നപ്പോൾ മുതൽ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്.യമുന എക്സ്പ്രസ് വേയിൽവെച്ചാണ് വാഹനം തടഞ്ഞത്. പിന്നീട് ഇരുവരും കാൽ നടയായി ഹാഥ്രസിലേക്ക് പുറപ്പെടുകയായിരുന്നു. ഇരുവരും യാത്ര ആരംഭിച്ച് വൈകാതെ തന്നെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.ആ കുട്ടിക്ക് എന്താണ് സംഭവിച്ചത്?

Find out more: