ഇടവേള ബാബുവിനെ പരിഹസിച്ച് പാർ‍വതി രംഗത്ത്. തൻറെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് പാർവതി ഇടവേള ബാബുവിനെ പരിഹസിച്ചുകൊണ്ട് ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.കൊവിഡ് പശ്ചാത്തലത്തിൽ പ്രമുഖ താരങ്ങളെ അണിനിരത്തി താരസംഘടനയായ അമ്മ നിർമ്മിക്കുന്ന പുതിയ സിനിമയിൽ ഭാവനയുണ്ടാകുമോ എന്നുള്ള ചോദ്യത്തിന് മരിച്ച് പോയവരെയും രാജിവെച്ചവരേയും തിരിച്ച് കൊണ്ടുവരാനാകില്ലെന്ന് പ്രതികരിച്ച അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെ പരിഹസിച്ച് നടി പാർവതി തിരുവോത്ത്.കഴിഞ്ഞ ദിവസം റിപ്പോർട്ടർ ചാനലിലെ മീറ്റ് ദി എഡിറ്റേഴ്സ് പരിപാടിയിലാണ് ഇടവേള ബാബുവിൻറെ പ്രതികരണം വന്നിരുന്നത്.'ഈ വിഡ്ഡിയെ കാണൂ, അറപ്പുളവാക്കുന്നത്, നാണക്കേട്, എഎംഎംഎ എന്നു വിളിക്കുന്ന ക്ലബ്ബിൻറെ ജനറൽ സെക്രട്ടറി ഇടവേള ബാബു' എന്ന് കുറിച്ചുകൊണ്ടാണ് ഇടവേള ബാബുവിനെതിരെ പാർവതി ഇൻസ്റ്റ സ്റ്റോറി ഇട്ടിരിക്കുന്നത്. 



 മലയാള സിനിമയിലെ സൂപ്പർ താരങ്ങളെല്ലാം ഒരുമിച്ചെത്തിയ സിനിമയുടെ മാതൃകയിൽ പുതിയൊരു സിനിമയുമായി അമ്മ സംഘടന വീണ്ടും എത്തുമ്പോൾ പുതിയ സിനിമയിൽ ഭാവനയുണ്ടാകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയുമാണ് ഇടവേള ബാബു. ട്വൻറി 20യിൽ പ്രധാന വേഷത്തിൽ ഭാവന അഭിനയിച്ചിരുന്നു. ഇപ്പോൾ ഭാവന അമ്മയിൽ ഇല്ലെന്നും അമ്മയിലുള്ളവരെ വെച്ച് സിനിമയെടുക്കുമെന്നും ഇടവേള ബാബു വ്യക്തമാക്കിയിരിക്കുകയാണ്.ട്വിൻറെ-20 എന്ന സിനിമ മലയാള സിനിമയിൽ തന്നെ പുതിയ വിജയ ചരിത്രം സൃഷ്ടിച്ച സിനിമയാണ്.



 മുൻപ് ഇത്തരത്തിൽ പുറത്തിറക്കിയ ട്വൻ്റി 20 മോഡൽ ചിത്രത്തിൻ്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ദിലീപായിരുന്നു 2008 ൽ റിലീസ് ചെയ്ത ട്വൻ്റി 20 ചിത്രം നിർമ്മിച്ചത്. ജോഷിയായിരുന്നു സംവിധാനം ചെയ്തത്. ചിത്രത്തിന് ഉദയ് കൃഷ്ണയും സിബി കെ തോമസും ചേർന്നായിരുന്നു തിരക്കഥ ഒരുക്കിയത്.മുൻപ് ഇത്തരത്തിൽ പുറത്തിറക്കിയ ട്വൻ്റി 20 മോഡൽ ചിത്രത്തിൻ്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. 



ദിലീപായിരുന്നു 2008 ൽ റിലീസ് ചെയ്ത ട്വൻ്റി 20 ചിത്രം നിർമ്മിച്ചത്. ജോഷിയായിരുന്നു സംവിധാനം ചെയ്തത്. ചിത്രത്തിന് ഉദയ് കൃഷ്ണയും സിബി കെ തോമസും ചേർന്നായിരുന്നു തിരക്കഥ ഒരുക്കിയത്. മലയാള സിനിമാ താരങ്ങളുടെ സംഘടനയായ എഎംഎംഎ വൻ താരനിരയെ അണിനിരത്തി ബിഗ് ബജറ്റ് ചിത്രം ഒരുക്കാൻ തയ്യാറെടുക്കുകയാണ് ഇപ്പോൾ.

Find out more: