കഥയിൽ അൽപ്പം വില്ലത്തരം ഉണ്ടെങ്കിലും കാദംബരി എന്ന കഥാപാത്രത്തെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമാണ്. കാദംബരിയെ നടി അഞ്ജു ശ്രീയാണ് . സോഷ്യൽ മീഡിയയിൽ സജീവമായ അഞ്ജു പങ്ക് വച്ച ഒരു പോസ്റ്റാണ് ഇപ്പോൾ വൈറൽ ആകുന്നത്. അഭിനയജീവിതത്തിലേക്ക് താൻ കടന്നിട്ട് രണ്ടുവർഷം ആയി നടന്നിട്ട് എന്നും, ഒരിക്കലും പ്രതീക്ഷിക്കാതെയാണ് അഭിനയ രംഗത്തേക് എത്തിയതെന്നും അഞ്ജു പോസ്റ്റിലൂടെ പറയുന്നു. ഒരു മിണ്ടാപ്പെണ്ണിന്റെ മനസ്സും പ്രണയവും പറയുന്ന സൂപ്പർഹിറ്റ് പരമ്പരയാണ് 'മൗനരാഗം. അന്യഭാഷാ താരങ്ങൾ മുതൽ മിനി സ്ക്രീനിലെ സീനിയർ താരങ്ങൾ വരെ അണിനിരക്കുന്ന പരമ്പര റേറ്റിങ്ങിലും മുൻപന്തിയിലാണ്. കല്യാണിയും, കാദംബരിയും വിക്രമും ഒക്കെ പ്രേക്ഷകർക്ക് ഇഷ്ടപെട്ട കഥാപത്രങ്ങൾ ആണ്. ഞാൻ എന്റെ ഈ പാഷൻ തിരഞ്ഞെടുത്തിട്ടു രണ്ടുവർഷം തികയുന്നു.



വേണോ വേണ്ടയോ എന്നെ കൊണ്ട് കഴിയുമോ? അല്ലേൽ തന്നെ എന്നെ പോലൊരു നാട്ടിൻപുറത്തുകാരിയെക്കൊണ്ട് ഒരു അഭിനേത്രി ആകാൻ സാധിക്കുമോ? നമുക്ക് ഇതൊന്നും വേണ്ട എന്നെ കൊണ്ട് അഭിനയിക്കാൻ ഒന്നും അറിയില്ല. ഇന്ന് വരെ ഒരുഷൂട്ടിങ് പോലും ഞാൻ നേരിട്ട് കണ്ടിട്ടില്ല. ഞാൻ ഒരുപാട് അവസരങ്ങൾ വന്നിട്ടും വേണ്ട അറിയില്ല എന്നൊക്കെ പറഞ്ഞു അങ്ങ് പിന്മാറി.അങ്ങനെ നിരവധി തവണ നിരസിച്ചുവെങ്കിലും ഒരു തവണ പോകാം എന്താന്ന് അറിയാല്ലോ.  ദൈവമേ എന്നെ കാത്തോളണേ എന്ന്‌ പ്രാർത്ഥിച്ചുകൊണ്ട് മേക്കപ്പ് റൂമിലേക്ക്‌ കയറി മേക്കപ്പ് തുടങ്ങിയപ്പോ മനസ്സിൽ മൊത്തo പേടി ആയിരുന്നു ന്തിനാ ജന്മനാ സെൻസിറ്റീവ് സ്കിൻ ഉള്ള ഒരു ആളാണ് ഞാൻ അതുകൊണ്ട് തന്നെ മേക്കപ്പ് അലർജി ഇണ്ടാകുമോ എന്ന്‌ ഞാൻ ഭയന്നിരുന്നു. 



അതൊക്ക കഴിഞ്ഞു ക്യാമറക്ക്‌ മുന്നിൽ എത്തിയപ്പോ മനസ് മന്ത്രിച്ചു കൊണ്ടേ ഇരിന്നു അഞ്ജു നിന്നെ കൊണ്ട് പറ്റില്ലാ തിരിച്ചുപോകൂ ഇന്നുവരെ കോമഡി സ്റ്റാർസ് പോലും നേരിട്ട് കണ്ടിട്ടില്ലാത്ത നീ ആണോ കോമഡി സ്കിറ്റിൽ അഭിനയിക്കുന്നെ പേടിച്ചു ഞാൻ ന്റെ അമ്മയെ നോക്കും അമ്മ എന്നെ നോക്കി ചിരിച്ചു കൊണ്ട് പറയും മോളെ നിന്നെ കൊണ്ട് കഴിയും പേടിക്കാതെയെന്ന്. അങ്ങനെയാണ് ഏഷ്യാനെറ്റ്‌ സ്റ്റുഡിയോയിൽ എത്തുന്നത്.  ഞാൻ ഇതു ഇവിടെ ഷെയർ ചെയ്യാൻ കാര്യം എന്താന്നുവെച്ചാൽ ഇ അഭിനയം എന്നത് എന്റെ ജീവിതത്തിൽ ഞാൻ എന്റെ മനസ്സിൽ ഒരിക്കൽ പോലും ചിന്തിക്കാത്ത ഒരു കാര്യം ആണ്.



നിനച്ചിരിക്കാതെ എനിക്ക് വന്നു ചേർന്ന ഭാഗ്യം നാളെ നമ്മൾ ആരായിത്തീരും എന്നു ഇന്നേ ചിന്തിച്ചു ആശങ്കപ്പെടാതിരിക്കുക നമുക്കുള്ളത് നമ്മളിൽ വന്നു ചേരും എന്നതിൽ വിശ്വസിക്കുക.അങ്ങനെ ഒരുപാട് ടേക്ക് പോകേണ്ടി വന്നില്ല കാരണം നാച്ചുറൽ ആയിട്ട് ചെയ്ത മതീന്ന്. അരുൺ ചേട്ടൻ (ഡയറക്ടർ) പറഞ്ഞു അങ്ങനെ 2 എപ്പിസോഡ് ഒറ്റ ദിവസം എടുത്ത് കഴിഞ്ഞു ഞാൻ തിരികെ വീട്ടിലേക്കു പോയി ഇതാണ് എന്റെ ഫസ്റ്റ് എക്സ്പീരിയൻസ്.   

Find out more: