
പുഷ് അപ്, പാഡഡ് ബ്രാകൾ മാറിടത്തിലെ കോശങ്ങൾക്ക് മർദമേൽപ്പിയ്ക്കുകയാണ് ചെയ്യുന്നത്. മാറിട കോശങ്ങൾ വളരെ മൃദുവായവയാണ്. ഇത്തരം ബ്രാ ലിംഫാറ്റിക് വെസലുകളെ ഞെരുക്കുന്നു. ഇത്തരം ബ്രാ ധരിച്ച് ഊരി മാറ്റുമ്പോൾ ഇവ ചർമത്തിൽ ചുവന്ന പാടുകൾ വരുത്തുന്നത് തിരിച്ചറിയാം. ഇത്തരം ലിംഫാറ്റിക് , സർക്കുലേറ്ററി പ്രവർത്തനങ്ങളാണ് ശരീരത്തിൽ നിന്നും ടോക്‌സിനുകളെ പുറന്തള്ളുന്നത്. ഇവയാണ് കോശങ്ങൾക്ക് വേണ്ട പോഷകങ്ങൾ എത്തിയ്ക്കുന്നത്. ഇതിനാൽ തന്നെ ഇവയിൽ സമ്മർദം വരുമ്പോൾ ഇത്തരം പ്രവർത്തനങ്ങളെ ഇത് ബാധിയ്ക്കുന്നു. ഇതെല്ലാം തന്നെ ബ്രെസ്റ്റ് ക്യാൻസർ സാധ്യത വർദ്ധിപ്പിയ്ക്കുന്ന ഘടകങ്ങളാണ്. ലിംഫാറ്റിക് സിസ്റ്റം തടസപ്പെടുന്നത് മാറിട കോശങ്ങളിലെ ടോക്‌സിഫിക്കേഷന് കാരണമാകുന്നു. മാറിടങ്ങളിൽ തടിപ്പും മുഴകളും രൂപപ്പെടാൻ ഇത്തരം ബ്രാ കാരണമാകുന്നു. ഇവയുടെ ഷേപ്പ് ലിംഫ് ലിക്വിഡിനെ തടയുന്ന രീതിയിലാണ്. ഈ ലിക്വിഡ് തടസപ്പെടുന്നത് മാറിടത്തിൽ ട്യിഷ്യൂ കട്ട പിടിയ്ക്കാനും മുഴകളും തടിപ്പുമുണ്ടാകാനും കാരണമാകുന്നു.
ഇതു പോലെ തന്നെ ശരീരത്തിൽ മെലാട്ടനിൻ എന്ന ഘടകം നല്ല ഉറക്കത്തിന് പ്രധാനമാണ്. ഇത്തരം ബ്രാ മെലാട്ടനിൻ ഉൽപാദനം കുറയ്ക്കുന്നു. ഇതിനാൽ തന്നെ ഇത്തരം ബ്രാ നല്ല ഉറക്കത്തിന് തടസമാണ്. ഇവ രാത്രിയിൽ ധരിയ്ക്കുമ്പോൾ പ്രത്യേകിച്ചും.ഇവ മാറിടത്തെ നെഞ്ചിലേയ്ക്ക് അമർത്തുകയാണ് ചെയ്യുന്നത്. കോശങ്ങളിൽ അമിതമായ മർദം ഇതിലൂടെ വരും. കോശങ്ങളുടെ സ്വാഭാവിക രൂപത്തിന് ഇത് ദോഷം വരുത്തും ശരീരത്തിലെ പ്രധാന ടിഷ്യൂവിൽ നിന്നും ഇത്തരം ടിഷ്യൂകൾ അടർന്നു മാറാൻ വഴിയൊരുക്കും.
കോശങ്ങൾക്കുണ്ടാകുന്ന തകരാറും മറ്റുമാണ് ക്യാൻസർ പോലുള്ള പല രോഗങ്ങൾക്കും കാരണമാകുന്നത്. ഇതു മാത്രമല്ല, മാറിടത്തിൽ വിയർപ്പടിഞ്ഞു കൂടാനും ഇത്തരം ബ്രാ കാരണമാകുന്നുണ്ട്. ഇവയ്ക്ക് കട്ടി കൂടുതലാണെന്നതു തന്നെ കാരണം. ഇതിനാൽ തന്നെ ചർമത്തിന് ശ്വസിയ്ക്കാനുള്ള സ്വാതന്ത്ര്യം തടയപ്പെടുന്നു.കോശങ്ങളുടെ ദൃഢത കുറയും. ഇത് മാറിടങ്ങൾ അയഞ്ഞു തൂങ്ങാൻ കാരണമാകും. അതായത് താൽക്കാലികമായി ആകൃതി നൽകുമെങ്കിലും ഇവ സ്ഥിരമായി മാറിടങ്ങളുടെ ആകൃതി മാറ്റുകയാണ് ചെയ്യുന്നത്. ഇതിനാൽ തന്നെ ഇവ ധരിയ്ക്കുന്നത് താൽക്കാലിക ആകൃതി മാത്രമാണ് നൽകുന്നത്.