ചരിത്രം തിരുത്തി ആഫ്രിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞ! ആദ്യമായാണ് ഒരു വനിത ഈ സ്ഥാനത്തേക്ക് നിയമിതയാകുന്നത്. കൂടാതെ ഇതിനു മുമ്പ് ആഫ്രിക്കൻ വംശജരായ ആരും ഈ സ്ഥാനത്ത് എത്തിയിട്ടില്ല എന്ന പ്രത്യേകതയുമുണ്ട്.ലോക വ്യാപാര സംഘടനയുടെ മേധാവിയായി ആഫ്രിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞ എൻഗോസി ഒകോൻജോ-ഇവാലയെ നിയമിച്ചു. ആഗോള സമ്പദ് വ്യവസ്ഥയെ മുന്നോട്ടു കൊണ്ടുപോകുന്നതിന് പുതിയ നയങ്ങൾ രൂപീകരിക്കുന്നതിനും നടപ്പാക്കുന്നിതിനും താൻ പ്രവ‍ർത്തിക്കുമെന്ന് എൻഗോസി പറഞ്ഞു. കൂട്ടായ പ്രവ‍ർത്തനത്തിലൂടെ ലോക വ്യാപാര സംഘടനയെ ശക്തിപ്പെടുത്താൻ സാധിക്കുമെന്നും അവർ വ്യക്തമാക്കി. മാ‍ർച്ച് ഒന്നിനാണ് എൻഗോസി ചുമതല ഏറ്റെടുക്കുക.


2025 ആഗസ്റ്റ് 31 വരെയാണ് ചുമതലയിൽ തുടരുക. നിലവിൽ കൊവിഡ് മൂലം ലോക വ്യാപാര സംഘടന നേരിടുന്ന പ്രശ്നങ്ങളാകും എൻഗോസിക്കു മുന്നിലെ വെല്ലുവിളി.നൈജീരിയയിലെ ഡെൽറ്റ സംസ്ഥാനത്തെ ഒഗ്വാഷി ഒഗ്വാഷി-ഉക്വുവിലാണ് എൻഗോസിയുടെ ജനനം. 1976-ലാണ് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയത്. ഹാ‍ർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് വിദ്യാഭ്യാസം. എംഐടിയിൽ നിന്നും പിഎച്ച്ഡി നേടി. നൈജീരിൻ ധനകാര്യ മന്ത്രിയായും വിദേശകാര്യ മന്ത്രിയായും പ്രവ‍‍ർത്തിച്ചു. 25 വ‍ർഷം ലോകബാങ്കിൽ പ്രവർത്തിച്ച പരിചയ സമ്പത്തുണ്ട് ഇവർക്ക്. മാ‍ർച്ച് ഒന്നിനാണ് എൻഗോസി ചുമതല ഏറ്റെടുക്കുക. 2025 ആഗസ്റ്റ് 31 വരെയാണ് ചുമതലയിൽ തുടരുക. നിലവിൽ കൊവിഡ് മൂലം ലോക വ്യാപാര സംഘടന നേരിടുന്ന പ്രശ്നങ്ങളാകും എൻഗോസിക്കു മുന്നിലെ വെല്ലുവിളി.



കൂടാതെ ആഗോള സമ്പദ് വ്യവസ്ഥയെ മുന്നോട്ടു കൊണ്ടുപോകുന്നതിന് പുതിയ നയങ്ങൾ രൂപീകരിക്കുന്നതിനും നടപ്പാക്കുന്നിതിനും താൻ പ്രവ‍ർത്തിക്കുമെന്ന് എൻഗോസി പറഞ്ഞു. കൂട്ടായ പ്രവ‍ർത്തനത്തിലൂടെ ലോക വ്യാപാര സംഘടനയെ ശക്തിപ്പെടുത്താൻ സാധിക്കുമെന്നും അവർ വ്യക്തമാക്കി. യുഎസ് ദേശീയതയുള്ള എം‌എസ് ഒകോൻജോ-ഇവാല രണ്ട്‌ വട്ടം ധനമന്ത്രിയെന്ന നിലയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 


നൈജീരിയയിൽ വിദേശകാര്യമന്ത്രിയായി ചുരുങ്ങിയ കാലവും പ്രവർത്തിച്ചിട്ടുണ്ട്. ഔദ്യോഗിക ജീവിതത്തിന്റെ ഭൂരിഭാഗവും അവർ ലോക ബാങ്കിൽ സാമ്പത്തിക ശാസ്ത്രജ്ഞയായി ചെലവഴിച്ചു. ഗവി എന്ന അന്താരാഷ്ട്ര വാക്സിൻ അലയൻസ് ബോർഡ് ചെയർമാനാണ് അവർ. മിസ് ഒകോൻജോ-ഇവാല, മിസ് യൂ എന്നിവർക്ക് രാഷ്ട്രീയവും അന്തർ‌ദ്ദേശീയവുമായ മേഖലയിൽ അനുഭവപാടവമുണ്ട്. ഇരുവരും അമേരിക്കൻ സർവകലാശാലകളിലെ വിദ്യാർത്ഥികളായിരുന്നു.

Find out more: