
2018 ൽ ബോംബെ ഹൈക്കോടതിയിൽ നിയമിക്കപ്പെട്ടു. 2019ൽ ബോംബെ ഹൈക്കോടതി അഡീഷണൽ ജഡ്‌ജിയായി. ബോംബെ ഹൈക്കോടതി അഡീഷണൽ ജഡ്‌ജിയാണ് പുഷ്‌പ വി. ഗനേഡിവാല. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിൽ പറാഠ്വാഡയി സ്വദേശിയായ ഇവർ 2007ൽ ഗണേദിവാല ജില്ലാ ജഡ്‌ജിയായി. പോക്സോ നിയമപ്രകാരം ഈ പ്രവർത്തി കുറ്റകൃത്യമായി പരിഗണിക്കാൻ സാധിക്കില്ലെന്ന് ജസ്റ്റിസ് പുഷ്‌പ ഗനേദിവാല നിരീക്ഷിച്ചു. അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അമ്പത് വയസുകാരന്റെ കേസ് പരിഗണിക്കവെയായിരുന്നു കോടതി വിധി. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ വിധി പ്രസ്‌താവം ഉണ്ടായത്. പെൺകുട്ടിയുടെ കൈയ്യിൽ പിടിക്കുന്നതും പാന്റ്സിന്റെ സിബ് അഴിക്കുന്നതും ലൈംഗിക പീഡനമായി പരിഗണിക്കാൻ കഴിയില്ലെന്ന പുഷ്‌പ വി. ഗനേഡിവാലയുടെ വിധിയാണ് ആദ്യം വിവാദമായത്.
ജസ്‌റ്റിസ് പുഷ്‌പ ഗനേഡിവാല അധ്യക്ഷയായ സിംഗിൾ ബെഞ്ചിൻ്റേതായിരുന്നു ഈ ഉത്തരവ്. ലൈംഗികവേഴ്‌ച നടന്നില്ലെങ്കിലും ലൈംഗിക ഉദ്ദേശത്തോടു കൂടി ത്വക്കുകൾ തമ്മിൽ സമ്പർക്കത്തിൽ വരണമെന്നും കടന്നുപിടിച്ചതു കൊണ്ടു മാത്രം അത് ലൈംഗികമായുള്ള അതിക്രമമായി കണക്കാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. പ്രതിയുടെയും ഇരയുടെയും ചർമ്മങ്ങൾ തമ്മിൽ സമ്പർക്കമുണ്ടായിട്ടില്ലെങ്കിൽ അത് ലൈംഗികാക്രമണമായി കണക്കാക്കാൻ കഴിയില്ലെന്നാണ് രണ്ടാമത്തെ ഉത്തരവ്. ഇവരെ സ്ഥിരം സ്ഥിരം ജഡ്‌ജിയാക്കാനുള്ള ശുപാർശ സുപ്രീംകോടതി കൊളീജിയം പിൻവലിക്കുകയും കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്‌തിരുന്നു. എന്നാൽ വിവാദങ്ങളോട് പ്രതികരിക്കാൻ പുഷ്‌പ ഗനേഡിവാല ഇതുവരെ തയ്യാറായില്ല.
പോക്‌സോ കേസുകളിലടക്കം വിവാദ പ്രസ്‌താവന നടത്തിയ ജസ്‌റ്റിസ് പുഷ്‌പ ഗനേഡിവാലയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായതോടെയാണ് നടപടിയുണ്ടായത്.ജഡ്‌ജിയുടെ ചേംബർ ഉൾപ്പെടെയുള്ള 12 വിലാസങ്ങളിലേക്ക് പാഴ്‌സൽ മുഖേനെയാണ് ഇവർ കോണ്ടം അയച്ച് നൽകിയതെന്ന് 'ഇന്ത്യാ ടുഡേ' റിപ്പോർട്ട് ചെയ്‌തു. "ജഡ്‌ജി പുഷ്‌പയുടെ വിധിയിലൂടെ സ്‌ത്രീകൾക്ക് നീതി നിഷേധിക്കപ്പെടുകയാണ്. അനീതി അനുവദിച്ച് നൽകാൻ കഴിയില്ല. ഇവരെ ജോലിയിൽ നിന്നും പുറത്താക്കുകയാണ് വേണ്ടത്. ഫെബ്രുവരി ഒൻപത് മുതൽ കോണ്ടം അയച്ച് തുടങ്ങിയിരുന്നു. അവയിൽ ചിലതിന് ഡെലിവറി ആയെന്ന റിപ്പോർട്ടുകൾ ലഭിച്ചു. ഒരു സ്ത്രീയെന്ന നിലയിൽ ഞാൻ ഒരു തെറ്റും ചെയ്‌തിട്ടില്ലെന്നാണ് എൻ്റെ വിശ്വാസം, അതിനാൽ എനിക്ക് ഒരു കുറ്റബോധവുമില്ല. സ്ത്രീകൾ അവരുടെ അവകാശങ്ങൾക്കായി നിലകൊള്ളണം. ജഡ്‌ജി പുഷ്‌പ വി ഗനോഡിവാലയുടെ ഇത്തരം വിധികളിലൂടെ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പുരുഷന്മാർക്ക് സ്വതന്ത്രരായി നടക്കാം എന്ന അവസ്ഥയാണുള്ളത്" - എന്നും ദേവ്ശ്രീ ത്രിവേദി പറഞ്ഞു.