ശ്രദ്ധ നേടി 'പന്ത്രണ്ട്' ടൈറ്റിൽ ലുക്ക് പോസ്റ്റർ, പ്രതീക്ഷയോടെ സിനിമാപ്രേമികൾ! മോഹൻലാലാണ് ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ പുറത്ത് വിട്ടത്. ഹോളിവുഡ് ചിത്രത്തിന് ശേഷം സ്കൈപാസ്സ്‌ എന്റർടൈൻമെന്റ്, നിർമ്മാതാവ് വിക്ടർ എബ്രഹാം മലയാളത്തിൽ ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് 'പന്ത്രണ്ട്'. വിനായകനൊപ്പം ദേവ് മോഹനും, ഷൈൻ ടോം ചാക്കോയും, ലാലും കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'പന്ത്രണ്ടിന്റെ' മോഷൻ പോസ്റ്റർ പുറത്തിറക്കി. ലിയോ തദേവൂസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണിത്.നബു ഉസ്മാനാണ് എഡിറ്റിങ് നിർവ്വഹിക്കുന്നത്. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണനും സുൽത്താന റസാക്കും ചേർന്ന് നിർവ്വഹിക്കുന്നു.




   ഫീനിക്സ് പ്രഭുവാണ് ആക്ഷൻ കൈകാര്യം ചെയ്യുന്നത്. അമൽ ചന്ദ്രനാണ് മേക്കപ്പ്, ടോണി ബാബു സൗണ്ട് ഡിസൈനറും ലൈൻ പ്രൊഡ്യൂസർ: ഹാരിസ് ദേശവുമാണ്. ബിനു മുരളി പ്രൊഡക്ഷൻ കൺട്രോളറും വിപിൻ കുമാറാണ് പ്രൊമോഷൻ കൺസൾട്ടന്റ്. ഒട്ടേറെ പുതുമുഖങ്ങൾ അടക്കം വലിയ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. അൽഫോൻസ് ജോസഫാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കുന്നത്. സ്വരൂപ് ശോഭ ശങ്കറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ജോസഫ് നെല്ലിക്കലാണ് കല സംവിധാനം നിർവ്വഹിക്കുന്നത്. അതുപോലെ തന്നെ തിരക്കഥാകൃത്ത് സജീവ് പാഴൂർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിൽ പുരോഗമിക്കുകയാണ്.





   തമിഴ് ചിത്രത്തിലൂടെയാണ് 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന സിനിമയിലൂടെ മികച്ച തിരക്കഥക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ തിരക്കഥാകൃത്ത് സംവിധായകനായി അരങ്ങേറുന്നത്. യോഗി ബാബുവാണ് ഈ ചിത്രത്തിൽ നായകനാകുന്നത്. തമിഴകത്തെ ശ്രദ്ധേയ സാന്നിധ്യമാണ് യോഗി ബാബു ഇപ്പോൾ. യോഗി ബാബുവും സജീവ് പാഴൂരും ഒന്നിക്കുമ്പോൾ മികച്ച ഒരു സിനിമ തന്നെ പ്രതീക്ഷിക്കാമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇന്ത്യ കണ്ടിട്ടുള്ള മികച്ച അഭിനേത്രികളിലൊരാളായ ഉർവ്വശി കൂടി ഈ ടീ മിനൊപ്പം കൂടുമ്പോൾ സിനിമാസ്വാദകരുടെ പ്രതീക്ഷയും വാനോളമുയരുകയാണ്. 




  യോഗി ബാബുവിനൊപ്പം ഉർവശിയും പ്രധാന റോളിൽ ചിത്രത്തിൽ എത്തും. സത്യം പറഞ്ഞാ വിശ്വസിക്കുമോ എന്ന ചിത്രത്തിനായാണ് ഒടുവിൽ സജീവ് തൂലിക ചലിപ്പിച്ചത്. ബിജു മേനോനും സംവൃത സുനിലുമായിരുന്നു ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഇപ്പോൾ അണിയറയിൽ പുരോഗമിക്കുന്ന ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിൻ്റെ നാഥൻ എന്ന ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നതും സജീവ് പാഴൂര് തന്നെയാണ്.

Find out more: