ബ്രേക്കപ്പിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് ഹെയ്ദി സാദിയ! വിവാഹ ജീവിതത്തിൽ സംഭവിച്ച പ്രശ്‌നങ്ങളെക്കുറിച്ചുള്ള തുറന്നുപറച്ചിൽ നേരത്തെ വൈറലായിരുന്നു. ട്രാൻസ്‌ജെൻഡറായ ഹെയ്ദി സാദിയ സോഷ്യൽമീഡിയയിൽ സജീവമാണ്. വീഡിയോയിലൂടെയും പോസ്റ്റുകളിലൂടെയുമൊക്കെയായി തന്റെ വിശേഷങ്ങളെല്ലാം സാദിയ പങ്കിടാറുണ്ട്. സാദിയയെ ജീവിതപങ്കാളിയാക്കിയ അഥർവവും സോഷ്യൽമീഡിയയിൽ സജീവമാണ്. ബ്രേക്കപ്പിന് ശേഷവും ഞങ്ങൾ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നവരാണെന്ന് സാദിയ പറയുന്നു. ജീവിക്കാനുള്ള മോട്ടിവേഷനാണ് ഹാർഡ് വർക്കിന് പിന്നിൽ. പ്രചോദനമേകിയവർ കുറേയുണ്ട്. സ്ട്രഗിംൾസിനെയൊക്കെ മാറ്റിവെച്ച് ഡ്രീം നേടുന്ന ഏതൊരു വ്യക്തിയും എന്നെ ആകർഷിക്കുമെന്നും സാദിയ പറഞ്ഞിരുന്നു. ജീവിച്ച് കാണിക്കണമെന്ന് തോന്നിപ്പിച്ച മൂന്ന് പേരുണ്ട്. ശാരീരികമായി എന്നെ വല്ലാതെ ഉപദ്രവിച്ചിട്ടുണ്ട് ഇവർ.
ജീവിതം കൈവിട്ട് പോവുമെന്ന് തോന്നുമ്പോൾ എന്റെ മുന്നിലേക്ക് വരുന്ന മുഖം ഇവരുടേതാണ്.എപ്പോഴും ചിരിച്ച മുഖത്തോടെ പോസ് ചെയ്യുന്നയാളാണ് ഞാൻ. ചിരിച്ചോണ്ടിരിക്കാനിഷ്ടമുള്ളയാളാണ്. ഞാൻ ചിരിക്കുമ്പോൾ എന്റെ ചുറ്റുമുള്ളവരും ചിരിക്കണം. ചുറ്റുമുള്ളവരും ഹാപ്പിയായിരിക്കണം എന്നാഗ്രഹിക്കാറുണ്ട്. പോസിറ്റിവിറ്റിയെക്കുറിച്ച് ചോദിച്ചപ്പോഴുള്ള മറുപടി ഇങ്ങനെയായിരുന്നു. പുറകിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ ഇപ്പോൾ എനിക്ക് അഭിമാനമാണ് തോന്നുന്നത്. സർജറി ചെയ്തത് മോശമായെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. എനിക്കത് നിർബന്ധമായിരുന്നു. മടി മാറ്റണമെന്നാഗ്രഹമുണ്ട്. ജീവിതത്തിൽ മാറ്റണമെന്നാഗ്രഹിക്കുന്ന സ്വഭാവമാണ് മടിയെന്നും സാദിയ പറഞ്ഞിരുന്നു. ശ്രുതി, ദയ, നാദി ഞങ്ങൾ നാലാളും ഒന്നിച്ചാണ് താമസിക്കുന്നത്.
നേരത്തെയുണ്ടായിരുന്ന ബോയ് ലൈഫ് തന്നെ മതിയെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. അത്ര സംതൃപ്തമായ പാസ്റ്റ് ലൈഫായിരുന്നില്ല എന്റേത്. ഞാനെന്ന വ്യക്തിയായിരുന്നില്ല അത്. എന്നെ അറിയാതെ ജഡ്ജ് ചെയ്തിട്ട് കാര്യമില്ല. നിങ്ങൾ ജഡ്ജ് ചെയ്യുന്നതായിരിക്കണമെന്നില്ല ഞാൻ എന്നും ചോദ്യങ്ങൾക്ക് മറുപടിയായി സാദിയ പറഞ്ഞിരുന്നു.അഥർവും കുടുംബവുമൊക്കെ ആലപ്പുഴയിലുണ്ട്. ഞങ്ങളിപ്പോൾ ഒന്നിച്ചല്ല താമസിക്കുന്നത്. വളരെ മെച്വേർഡായി ഞങ്ങൾ എടുത്ത തീരുമാനമാണ്. ഫേസ്ബുക്കിൽ ഇപ്പോഴും ഫ്രണ്ട്‌സാണ്. ഇൻസ്റ്റഗ്രാമിലും ഞങ്ങൾ ഫോളോ ചെയ്യുന്നുണ്ട്.
റീൽസിനൊക്കെ ലൈക്ക് കൊടുക്കുന്നവരാണ്. ദ്വയയുടെ മീറ്റിംഗിനൊക്കെയായി ഞങ്ങൾ കാണാറുണ്ടെന്നുമായിരുന്നു സാദിയ പറഞ്ഞത്.എടുത്തുചാടി കല്യാണം കഴിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ട്. നമ്മൾ രണ്ടുപേരും കൂടി കുറേക്കൂടി മെച്വേർഡായിട്ട് മതി എന്നൊക്കെ തോന്നിയിട്ടുണ്ട്. അത് വർക്കൗട്ടായിട്ടില്ല, അവൻ അവന്റെ കാര്യങ്ങളുമായി മുന്നോട്ട് പോവുന്നു. കുടു എന്നൊക്കെ ഞാൻ വിളിച്ചിരുന്നുവെന്ന് ഇപ്പോഴാണ് ഓർക്കുന്നത്.
Find out more: