രഹ്ന ഫാത്തിമയുടെ 'ഗോമാതാ ഉലർത്ത്' മതവികാരം വ്രണപ്പെടുത്തിയെന്ന കേസ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി! കേസ് റദ്ദാക്കണമെന്ന രഹ്ന ഫാത്തിമയുടെ ഹർജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സമൂഹ മാധ്യമങ്ങളിൽ കുക്കറി ഷോയിലൂടെ മതവികാരം വൃണപ്പെടുത്തി എന്നായിരുന്നു രഹ്നക്കെതിരായ കേസ്.ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമ മതവികാരം വൃണപ്പെടുത്തിയെന്ന കേസ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി. 'ഗോമാതാ ഉലർത്ത്' എന്ന പേരിൽ ബീഫ് പാചകം ചെയ്യുന്ന കുക്കറി വീഡിയോ പോസ്റ്റ് ചെയ്തതിനാണ് രഹന ഫാത്തിമക്കെതിരെ കേസെടുത്തിരുന്നത്. ഇത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രഹ്ന നൽകിയ ഹർജി ജസ്റ്റിസ് സിയാദ് റഹ്മാനാണ് തള്ളിയത്.
യൂട്യൂബ് ചാനൽ വഴി വർഗീയ സംഘർഷമുണ്ടാക്കാനായി പാചക പരിപാടി അവതരിപ്പിച്ചെന്നായിരുന്നു അഭിഭാഷകൻ പരാതിയിൽ പറഞ്ഞിരുന്നത്. എറണാകുളം സ്വദേശിയായ അഭിഭാഷകൻ രജീഷ് രാമചന്ദ്രനാണ് സൗത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഈ വിവാദങ്ങൾക്ക് പിന്നാലെയായിരുന്നു കുട്ടികളെക്കൊണ്ട് നഗ്നശരീരത്തിൽ ചിത്രം വരപ്പിച്ച് സമൂഹ മധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിൽ രഹ്നക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത്. പോക്സ് വകുപ്പ് ചുമത്തിയായിരുന്നു അന്ന് കേസെടുത്തത്.
പ്രായ പൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നിൽ ശരീര പ്രദർശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണന്ന് ചൂണ്ടിക്കാട്ടി തിരുവല്ല സ്വദേശിയായ അഭിഭാഷകൻ നൽകിയ പരാതിയിലായിരുന്നു അന്ന് കേസ് രജിസ്റ്റർ ചെയ്തത്. 'ബോഡി ആൻഡ് പൊളിറ്റിക്സ്' എന്ന തലക്കെട്ടോടെ രഹ്ന പങ്കുവെച്ച ചിത്രമാണ് അന്ന് വിവാദമായത്. നേരത്തെ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടും നഗ്നശരീരത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ചും രഹ്ന ഫാത്തിമ വിവാദത്തിലകപ്പെട്ടിരുന്നു. യവതീപ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയ്ക്ക് പിന്നാലെ രഹ്ന ഫാത്തിമ ശബരിമല ദർശനത്തിനെത്തിയത് ചർച്ചയായിരുന്നു.
ഇതിന് പിന്നാലെ സ്ഥാപനത്തിൻറെ സൽപ്പേരിനെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടി ബിഎസ്എൻഎൽ രഹനയെ സർവീസിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഈ വിവാദങ്ങൾക്ക് പിന്നാലെയായിരുന്നു കുട്ടികളെക്കൊണ്ട് നഗ്നശരീരത്തിൽ ചിത്രം വരപ്പിച്ച് സമൂഹ മധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിൽ രഹ്നക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത്. പോക്സ് വകുപ്പ് ചുമത്തിയായിരുന്നു അന്ന് കേസെടുത്തത്. പ്രായ പൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നിൽ ശരീര പ്രദർശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണന്ന് ചൂണ്ടിക്കാട്ടി തിരുവല്ല സ്വദേശിയായ അഭിഭാഷകൻ നൽകിയ പരാതിയിലായിരുന്നു അന്ന് കേസ് രജിസ്റ്റർ ചെയ്തത്. 'ബോഡി ആൻഡ് പൊളിറ്റിക്സ്' എന്ന തലക്കെട്ടോടെ രഹ്ന പങ്കുവെച്ച ചിത്രമാണ് അന്ന് വിവാദമായത്. നേരത്തെ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടും നഗ്നശരീരത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ചും രഹ്ന ഫാത്തിമ വിവാദത്തിലകപ്പെട്ടിരുന്നു.
Find out more: