വീട് നിറയെ അഗർബത്തി, പുതിയ വലിയ ഫ്രിഡ്ജ്; 35 കഷ്ണങ്ങളാക്കി അഫ്താബ്, സ്വാധീനിച്ചത് ടിവി ഷോ! തന്റെ പങ്കാളിയായിരുന്ന 26കാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം 35 കഷ്ണങ്ങളാക്കി ഉപേക്ഷിക്കുകയായിരുന്നു 28കാരനായ യുവാവ്. മാസങ്ങൾക്ക് മുമ്പ് നടത്തിയ കൊലപാതകം പുറംലോകം അറിയുന്നത് യുവതിയെ തേടി വീട്ടുകാർ എത്തിയതോടെയാണ്. മുംബൈ സ്വദേശിനിയായ ശ്രദ്ധ വാൽക്കറാണ് കൊല്ലപ്പെട്ടത്. കൊല ചെയ്തത് ഒപ്പം താമസിച്ചിരുന്ന അഫ്താബ് അമീൻ പൂനെവാല എന്ന യുവാവ്. രാജ്യതലസ്ഥാനത്ത് നിന്നും ഇന്ന് പുറത്ത് വന്നത് അതിക്രൂരമായൊരു കൊലപാതക വാർത്തയാണ്. മുംബൈയിലെ ഒരു കോൾ സെന്ററില് ജീവനക്കാരിയായിരുന്ന ശ്രദ്ധ ഇവിടെ വെച്ചാണ് അഫ്താബിനെ പരിചയപ്പെടുന്നത്. ബന്ധം വീട്ടുകാർ എതിർത്തതോടെ ഇരുവരും ഡൽഹിയിലേക്ക് പോയി.
പുതിയ ഫ്‌ലാറ്റെടുത്ത് ഒരുമിച്ച് താമസം തുടങ്ങി. ഇതിനിടെ വിവാഹം കഴിക്കാൻ ശ്രദ്ധ നിർബന്ധിച്ചതാണ് അഫ്താബിനെ ചൊടിപ്പിച്ചത്. വഴക്ക് മൂർച്ഛിച്ചതോടെ യുവാവ് ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പിച്ച ശേഷം മൃതദേഹം 35 കഷ്ണങ്ങളായി വെട്ടി മുറിച്ചു.വീട്ടുകാരുമായി അകന്ന് കഴിഞ്ഞതിനാൽ ശ്രദ്ധയെ അന്വേഷിച്ച് മറ്റാരും എത്തിയിരുന്നില്ല. ശ്രദ്ധയെ ഫോണിൽ വിളിക്കാൻ ശ്രമിച്ചിട്ട് കിട്ടുന്നില്ലെന്നും ആഴ്ചകളായി ഒരു വിവരവും ഇല്ലെന്ന് ഒരു സുഹൃത്താണ് ശ്രദ്ധയുടെ കുടുംബത്തെ അറിയിച്ചത്. തുടർന്ന് യുവതിയുടെ പിതാവ് മകളെ തേടി ഡൽഹിയിൽ എത്തുകയായിരുന്നു. ഇദ്ദേഹത്തിന്റെ പരാതിയിൽ അഫ്താബിനെ കസ്റ്റഡിയിൽ എടുത്തതോടെയാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ഇതിന് ശേഷം 300 ലിറ്ററിന്റെ ഒരു വലിയ ഫ്രിഡ്ജ് വാങ്ങുകയാണ് അഫ്താബ് ആദ്യം ചെയ്തത്. കഷ്ണങ്ങളാക്കിയ മൃതദേഹം കവറുകളിലാക്കി ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ചു. രക്തത്തിന്റെയും മറ്റും ദുർഗന്ധം പുറത്തറിയാതിരിക്കാൻ വീട് നിറയെ ചന്ദനത്തിരികൾ കത്തിച്ചുവെച്ചു. മെയ് 18-ാം തീയതിയാണ് കൊലപാതകം നടന്നത്. പിന്നീടുള്ള ദിവസങ്ങളിൽ രാത്രി രണ്ട് മണിക്ക് കവറിലാക്കി സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ ഭാഗവുമായി അഫ്താബ് പുറത്തിറങ്ങും. മെഹ്രൗലി വനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇവ ഉപേക്ഷിക്കും. 18 ദിവസത്തോളം ഇത് തുടർന്നു.
ഒരു അമേരിക്കൻ ടിവി ഷോയാണ് അഫ്താബിനെ സ്വാധീനിച്ചത്. ബന്ധം വീട്ടുകാർ എതിർത്തതോടെ ഇരുവരും ഡൽഹിയിലേക്ക് പോയി. പുതിയ ഫ്‌ലാറ്റെടുത്ത് ഒരുമിച്ച് താമസം തുടങ്ങി. ഇതിനിടെ വിവാഹം കഴിക്കാൻ ശ്രദ്ധ നിർബന്ധിച്ചതാണ് അഫ്താബിനെ ചൊടിപ്പിച്ചത്. വഴക്ക് മൂർച്ഛിച്ചതോടെ യുവാവ് ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പിച്ച ശേഷം മൃതദേഹം 35 കഷ്ണങ്ങളായി വെട്ടി മുറിച്ചു.
Find out more: