മീര നന്ദനെ കണ്ട സന്തോഷം പങ്കിട്ട് ഭാമ! ചാനലിൽ പരിപാടിയിലൂടെയായി ശ്രദ്ധ നേടിയ ഭാമയെ സിനിമയിലേക്ക് ക്ഷണിച്ചത് ലോഹിതദാസായിരുന്നു. നിവേദ്യമെന്ന ചിത്രത്തിലൂടെ തന്നെ താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. വിനു മോഹൻ നായകനായെത്തിയ ചിത്രത്തിലെ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച അവസരങ്ങളായിരുന്നു പിന്നീട് ഭാമയ്ക്ക് ലഭിച്ചത്. അഭിനയം മാത്രമല്ല പാട്ടുകാരിയായും താരം തിളങ്ങിയിരുന്നു. സിനിമയുമായി മുന്നേറുന്നതിനിടയിലായിരുന്നു താരത്തിന്റെ വിവാഹം. ബിസിനസുകാരനായ അരുണാണ് ഭാമയെ വിവാഹം ചെയ്തത്. വിവാഹശേഷമായി അഭിനയത്തിൽ നിന്നും ബ്രേക്കെടുത്തിരിക്കുകയാണ് താരം. സോഷ്യൽമീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം താരം പങ്കുവെക്കാറുണ്ട്. ദുബായ് യാത്രയിലെ വിശേഷങ്ങളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.ലോഹിതദാസ് പരിചയപ്പെടുത്തിയ നായികയാണ് ഭാമ.
അഭിനയവും പാട്ടുമൊക്കെയായി സജീവമായ മീര നന്ദൻ ആർജെയായി തിളങ്ങുകയാണ്. അഭിനയത്തിനൊപ്പം തന്നെ ആർജെ ലൈഫും ആസ്വദി്ക്കുന്നുണ്ടെന്ന് താരം പറഞ്ഞിരുന്നു. സോഷ്യൽമീഡിയയിലൂടെയായി മീരയുടെ വിശേഷങ്ങളും പ്രേക്ഷകർ അറിയാറുണ്ട്. നാളുകൾക്ക് ശേഷമായി മീരയെ കണ്ട സന്തോഷമായിരുന്നു ഭാമയും പങ്കുവെച്ചത്. ദുബായ് ടൈംസ് എന്ന ക്യാപ്ഷനോടെയായാണ് ഭാമ ഫോട്ടോ പങ്കുവെച്ചത്. ഷോർട്‌സും ടീഷർട്ടുമായിരുന്നു ഭാമയുടെ വേഷം. ഈ ലുക്ക് കിടുക്കിയെന്ന കമന്റും ചിത്രത്തിന് താഴെയുണ്ട്. പതിവ്‌പോലെ തന്നെ വസ്ത്രധാരണത്തെ വിമർശിച്ചും ചിലരെത്തിയിരുന്നു. വിവാഹം കഴിഞ്ഞ് അധികം കഴിയുന്നതിന് മുൻപായിരുന്നു ലോക് ഡൗണായത്. ആ സമയത്തായിരുന്നു ഗർഭിണിയാണെന്ന സന്തോഷം തേടിയെത്തിയത്. അതോടെ വീട്ടിൽ തന്നെയായി. മറ്റൊരു ജില്ലയിലേക്ക് യാത്ര ചെയ്യാനാവാത്തതിൽ അമ്മയ്ക്കും വരാനാവുമായിരുന്നില്ല.
ജീവിതത്തിൽ വല്ലാത്ത ഒറ്റപ്പെടൽ അനുഭവിച്ച സമയമായിരുന്നു അതെന്ന് താരം പറഞ്ഞിരുന്നു.ഗർഭകാലം തനിക്ക് ഏറെ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നുവെന്ന് ഭാമ വ്യക്തമാക്കിയിരുന്നു. പൊതുവെ വെറുതെയിരിക്കാൻ ആഗ്രഹമില്ലാത്ത ആളാണ്. അമ്പലത്തിലേക്കോ അല്ലാതെയുള്ള കാര്യങ്ങൾക്കോ ആയി എപ്പോഴും പുറത്ത് പോവാറുണ്ടായിരുന്നു. ശാരീരികമായും മാനസികമായും ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടി വന്നിരുന്നു. ലോക് ഡൗൺ സമയത്തായിരുന്നതിനാൽ സാധാരണ ഉള്ളതിനേക്കാളും കൂടുതൽ മാറ്റങ്ങളായിരുന്നു. ഡോക്ടറായിരുന്നു ആ സമയത്ത് വേണ്ട പിന്തുണ തന്ന് കൂടെ നിന്നത്. ഉറക്കം പോലും നഷ്ടമായ നാളുകളായിരുന്നു അതെന്നും താരം വ്യക്തമാക്കിയിരുന്നു.
ഗർഭകാലവും പ്രസവവുമൊക്കെ ആസ്വദിക്കുക എന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാൽ അങ്ങനെയൊരു അവസ്ഥയായിരുന്നില്ല എന്റേത്. കുഞ്ഞിന് മാത്രമല്ല അമ്മമാർക്കും പ്രസവ ശേഷം പരിചരണം ആവശ്യമുണ്ട്. ശാരീരികമായി മാത്രമല്ല മാനസികമായ പരിചരണവും ആവശ്യമാണ്. വേദനയും ഉറക്കക്കുറവുമൊക്കെയായി വല്ലാത്ത അവസ്ഥയിലൂടെയായിരുന്നു അന്ന് കടന്നുപോയത്. പകൽ സമയത്ത് മോൾ ഉറങ്ങാറുണ്ടെങ്കിലും അന്നേരം തനിക്ക് ഉറങ്ങാനാവുമായിരുന്നില്ല. രാത്രിയിൽ മകൾ ഉറങ്ങാറില്ലായിരുന്നു. വീട്ടുകാരാണ് ആ സമയത്ത് പിന്തുണയുമായി കൂടെ നിന്നതെന്നും ഭാമ പറഞ്ഞിരുന്നു.
Find out more: