വനിതാ യുദ്ധവിമാനം പറത്താൻ ഒരുങ്ങി സാനിയ മിർസ! യുദ്ധവിമാനത്തിന്റെ പൈലറ്റാകുന്നതിന് ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കേണ്ട ആവശ്യമുണ്ടോ? ഇല്ല എന്നാണ് ഉത്തർപ്രദേശുകാരി സാനിയ മിർസയ്ക്ക് പറയുന്നത്. എൻ ഡി എ പരീക്ഷയിൽ 149-ാം റാങ്ക് നേടിയാണ് സാനിയ മിർസ ഫൈറ്റർ പൈലറ്റാകാൻ ഒരുങ്ങുന്നത്. ഉത്തർപ്രദേശിൽ നിന്നുംം യുദ്ധവിമാനത്തിന്റെ പൈലറ്റായി തെരഞ്ഞെടുക്കപ്പെടുന്ന രാജ്യത്തെ രണ്ടാമത്തെ പെൺകുട്ടിയും യുദ്ധവിമാന പൈലറ്റായി തിരഞ്ഞെടുക്കപ്പെടുന്ന രാജ്യത്തെ രണ്ടാമത്തെ പെൺകുട്ടിയുമാണ് സാനിയ. ഒരു ഹിന്ദി മീഡിയം സ്‌കൂളിൽ നിന്നും പഠനം പൂർത്തിയാക്കിയ സാനിയ തൻ്റെ കഠിനാധ്വാനത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയുമാണ് ഈ ഉന്നത വിജയം സാധ്യമാക്കിയിരിക്കുന്നത്. പ്രദേശത്തുള്ള പണ്ഡിറ്റ് ചിന്താമണി ദുബെ ഇന്റർ കോളേജിലാണ് പ്രൈമറി മുതൽ 10ാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
രാജ്യത്തെ ആദ്യ മുസ്ലീം വനിതാ യുദ്ധവിമാന പൈലറ്റ് എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് യുപി മിർസാപൂർ സ്വദേശിനിയായ സാനിയ മിർസ. പ്രദേശത്തെ ഒരു ടെലിവിഷൻ മെക്കാനിക്കായ ഷാഹിദ് അലിയുടെ മകളാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.സിബിഎസ്ഇ, ഐസിഎസ്‌സി സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമാണ് എൻഡിഎയിൽ വിജയിക്കാൻ സാധിക്കൂ എന്നാണ് കരുതിപ്പോന്നിരുന്നത്. ഇന്ന് ഹിന്ദി മീഡിയത്തിൽ പഠിക്കുന്ന കുട്ടികൾക്കും എൻ ഡി എ പാസാകാൻ സാധിക്കുമെന്ന് തന്റെ മകൾ കാണിച്ചു എന്നും പിതാവ് ഷാഹിദ് പറഞ്ഞു. അതിന് ശേഷം നഗരത്തിലുള്ള ഗുരു നാനാക് ഗേൾസ് ഇന്റർ കോളേജിൽ ഉപരിപഠനത്തിനായി പോയി.
12-ാമത് ഉത്തർപ്രദേശ് (യുപി) ബോർഡിൽ ജില്ലാ ടോപ്പറായ സാനിയ എൻഡിഎയ്ക്കുള്ള തയ്യാറെടുപ്പുകൾ വൈകാതെ തന്നെ ആരംഭിച്ചു.രാജ്യത്തെ ആദ്യത്തെ വനിതാ യുദ്ധവിമാന പൈലറ്റായ അവ്‌നി ചതുര്‌വേദിയെപ്പോലെ ഒരു യുദ്ധവിമാന പൈലറ്റാകുക എന്നതായിരുന്നു സാനിയയുടെ ആഗ്രഹം. ആദ്യകാലം മുതൽക്കെ അവ്നിയെ പോലെയാകാനും ആഗ്രഹിച്ചു. ആദ്യ തവണ സാനിയ പരീക്ഷയിൽ വിജയിച്ചില്ല. എങ്കിലും പ്രതീക്ഷ കൈവിടാതെ ശ്രമം തുടർന്നു. രണ്ടാം തവണ വിജയം കാണുകയായിരുന്നു.ഡിസംബർ 27ന് പൂനെയിലെ എൻഡിഎ ഖഡക്വാസ്ലയിൽ ചേരും.
എൻ ഡി എ പരീക്ഷയിൽ 149-ാം റാങ്ക് നേടിയാണ് സാനിയ മിർസ ഫൈറ്റർ പൈലറ്റാകാൻ ഒരുങ്ങുന്നത്. ഉത്തർപ്രദേശിൽ നിന്നുംം യുദ്ധവിമാനത്തിന്റെ പൈലറ്റായി തെരഞ്ഞെടുക്കപ്പെടുന്ന രാജ്യത്തെ രണ്ടാമത്തെ പെൺകുട്ടിയും യുദ്ധവിമാന പൈലറ്റായി തിരഞ്ഞെടുക്കപ്പെടുന്ന രാജ്യത്തെ രണ്ടാമത്തെ പെൺകുട്ടിയുമാണ് സാനിയ. ഒരു ഹിന്ദി മീഡിയം സ്‌കൂളിൽ നിന്നും പഠനം പൂർത്തിയാക്കിയ സാനിയ തൻ്റെ കഠിനാധ്വാനത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയുമാണ് ഈ ഉന്നത വിജയം സാധ്യമാക്കിയിരിക്കുന്നത്. പ്രദേശത്തുള്ള പണ്ഡിറ്റ് ചിന്താമണി ദുബെ ഇന്റർ കോളേജിലാണ് പ്രൈമറി മുതൽ 10ാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം പൂർത്തിയാക്കിയത്. രാജ്യത്തെ ആദ്യ മുസ്ലീം വനിതാ യുദ്ധവിമാന പൈലറ്റ് എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് യുപി മിർസാപൂർ സ്വദേശിനിയായ സാനിയ മിർസ. പ്രദേശത്തെ ഒരു ടെലിവിഷൻ മെക്കാനിക്കായ ഷാഹിദ് അലിയുടെ മകളാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
Find out more: