ഇതെന്റെ മകനാണ്; നൈക്കിന്റെ പേരും 15 വർഷത്തെ പ്രണയ ബന്ധവും വെളിപ്പെടുത്തി നടി കീർത്തി സുരേഷ്! പ്രണയത്തിലാണെന്ന് സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ചുവെങ്കിലും, കല്യാണത്തിന്റെ ഡേറ്റ് എപ്പോഴാണ് എന്ന് കീർത്തി വെളിപ്പെടുത്തിയിട്ടില്ല. ആന്റണി തട്ടിലുമായുള്ള കീർത്തി സുരേഷിന്റെ പതിനഞ്ച് വർഷത്ത പ്രണയ കഥ പുറത്തുവന്നപ്പോൾ, കീർത്തിയുടെ മറ്റൊരു ഇഷ്ടം കൂടെ ചർച്ചയാവുന്നു. വളർത്തു മൃഗങ്ങളെ വീട്ടിലെ അംഗത്തെ പോലെ സ്‌നേഹിക്കുന്ന സെലിബ്രിറ്റികളിൽ ഒരാളാണ് കീർത്തി സുരേഷ്. നൈക്ക് എന്ന തന്റെ വളർത്തു നായയെ മകൻ എന്നാണ് പല അവസരങ്ങളിലും കീർത്തി സുരേഷ് വിശേഷിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് കീർത്തിയുടെ ആരാധകരും നൈക്കയെ, കീർത്തിയുടെ മകൻ എന്ന് തന്നെ വിളിക്കുന്നു. ഏറെ നാളത്തെ ഗോസിപ്പുകൾക്ക് ശേഷം കീർത്തി സുരേഷ് തന്റെ പ്രണയം വെളിപ്പെടുത്തി, ആന്റണി തട്ടിലുമായുള്ള വിവാഹം അടുത്ത മാസം നടക്കും എന്നാണ് റിപ്പോർട്ടുകൾ.
നൈക്കയ്ക്ക് വേണ്ടി ഒരു ഇൻസ്റ്റഗ്രാം പേജ് തന്നെ കീർത്തി സുരേഷ് ക്രിയേറ്റ് ചെയ്തിട്ടുണ്ട്. സ്വന്തം കുഞ്ഞിനെ പോലെ ഇഷ്ടപ്പെടുന്ന നൈക്കിന്റെ വിശേഷങ്ങളാണ് അതിലൂടെ പങ്കുവയ്ക്കുന്നത്. കേരളത്തിലാണ് നൈക്കയുള്ളത്. ഷൂട്ടിങ് സെറ്റിൽ നൈക്കയെ മിസ്സ് ചെയ്യുന്നതിനെ കുറിച്ചും, ഇടയ്ക്ക് ലൊക്കേഷനിലേക്ക് നൈക്കയെ കൊണ്ടുപോകുന്നതിനെ കുറിച്ചുമൊക്കെ കീർത്തി വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ആറ് വയസ്സാണ് ഇപ്പോൾ നൈക്കെയുടെ പ്രായം.നൈക്കയ്ക്ക് ആ പേര് കിട്ടിയതിന് പിന്നിലെ കഥയാണ് ആരാധകർ കണ്ടെത്തിയിരിക്കുന്നത്. 15 വർഷങ്ങളായുള്ള ആന്റണി തട്ടിലുമായുള്ള പ്രണയത്തിനും ഈ പേരിനും തമ്മിൽ മുറിച്ചു മാറ്റാൻ കഴിയാത്ത ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. ആന്റണിയുടെ പേരിലെ അവസാനത്തെ രണ്ടക്ഷരവും, കീർത്തിയുടെ പേരിലെ ആദ്യത്തെ രണ്ടക്ഷരവും (AntoNY KEeerthy- NYKE) ചേർത്തുവച്ചാണ് വളർത്ത് നായയ്ക്ക് പേരിട്ടിരിയ്ക്കുന്നത്.
ആന്റണി സമ്മാനിച്ചതായതുകൊണ്ടു തന്നെ അതിനെ കീർത്തി മകനായി കാണുകയും ചെയ്യുന്നു.ആന്റണിയുടെ പേരും സാന്നിധ്യവും ഇതിന് മുൻപും കീർത്തിയുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ ആരാധകർ കണ്ടെത്തിയിട്ടുണ്ട്. ഇത്തവണത്തെ കീർത്തി സുരേഷിന്റെ ദീപാവലി സെലിബ്രേഷനും ആന്റണിയ്‌ക്കൊപ്പമാണ്. അന്നെടുത്ത ഫോട്ടോ ആണ് പ്രണയം വെളിപ്പെടുത്തി കീർത്തി ഇപ്പോൾ പങ്കുവച്ചിരിയ്ക്കുന്നത്. കീർത്തി പടക്കത്തിന് തീ കൊടുക്കുന്ന വീഡിയോയിലും ആന്റണിയെ കാണാം എന്ന് ആരാധകർ കണ്ടെത്തിയിട്ടുണ്ട്. നൈക്കയ്ക്ക് വേണ്ടി ഒരു ഇൻസ്റ്റഗ്രാം പേജ് തന്നെ കീർത്തി സുരേഷ് ക്രിയേറ്റ് ചെയ്തിട്ടുണ്ട്. സ്വന്തം കുഞ്ഞിനെ പോലെ ഇഷ്ടപ്പെടുന്ന നൈക്കിന്റെ വിശേഷങ്ങളാണ് അതിലൂടെ പങ്കുവയ്ക്കുന്നത്. കേരളത്തിലാണ് നൈക്കയുള്ളത്.
ഷൂട്ടിങ് സെറ്റിൽ നൈക്കയെ മിസ്സ് ചെയ്യുന്നതിനെ കുറിച്ചും, ഇടയ്ക്ക് ലൊക്കേഷനിലേക്ക് നൈക്കയെ കൊണ്ടുപോകുന്നതിനെ കുറിച്ചുമൊക്കെ കീർത്തി വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ആറ് വയസ്സാണ് ഇപ്പോൾ നൈക്കെയുടെ പ്രായം. ഇത്തവണത്തെ കീർത്തി സുരേഷിന്റെ ദീപാവലി സെലിബ്രേഷനും ആന്റണിയ്‌ക്കൊപ്പമാണ്. അന്നെടുത്ത ഫോട്ടോ ആണ് പ്രണയം വെളിപ്പെടുത്തി കീർത്തി ഇപ്പോൾ പങ്കുവച്ചിരിയ്ക്കുന്നത്. കീർത്തി പടക്കത്തിന് തീ കൊടുക്കുന്ന വീഡിയോയിലും ആന്റണിയെ കാണാം എന്ന് ആരാധകർ കണ്ടെത്തിയിട്ടുണ്ട്.
Find out more: