വിവാഹേതര ബന്ധങ്ങൾ; കുടുംബങ്ങളെ ശിഥിലമാക്കുന്ന പ്രവണത വർധിക്കുന്നുവെന്ന് അധ്യക്ഷ പി സതീദേവി! ലിവിങ് ടുഗെതർ ബന്ധം വർദ്ധിക്കുന്നതിനൊപ്പം കുട്ടികൾ ജനിച്ചു കഴിയുമ്പോൾ അവർക്കു സംരക്ഷണം നൽകുന്നതു സംബന്ധിച്ചുള്ള തർക്കങ്ങളും കൂടുകയാണെന്നും വനിതാ കമ്മിഷൻ പറഞ്ഞു. എറണാകുളം ഗസ്റ്റ് ഹൗസ് ഹാളിൽ ചേർന്ന കമ്മീൻ മെഗാ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അവർ. വിവാഹേതര ബന്ധങ്ങൾ വർധിക്കുന്നതിലൂടെ കുടുംബബന്ധങ്ങൾ ശിഥിലമാകുന്ന പ്രവണത കൂടുന്നതായും കുട്ടികളെ അതു ബാധിക്കുന്നെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പി സതിദേവി.





ദാമ്പത്യ പ്രശ്‌നങ്ങൾ വർധിക്കുന്നതിനാൽ കൗൺസലിങ് ഒട്ടേറെ പരാതികളിൽ ആവശ്യമായിരിക്കുകയാണ്. കൗൺസലിങ് ആവശ്യമുള്ളവർക്കായി തിരുവനന്തപുരം കമ്മിഷൻ ഓഫീസിലും എറണാകുളം റീജണൽ ഓഫീസിലും അതു നൽകുന്നതിനുള്ള സംവിധാനങൾ ഒരുക്കിയിട്ടുണ്ടെന്നും അറിയിച്ചു. കുടുംബ ബന്ധങ്ങൾ നിലനിർത്തേണ്ടതിൻറെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനായി ജാഗ്രതാ സമിതികളുടെ നേതൃത്വത്തിലുള്ള ബോധവൽകരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്നും കമ്മീഷൻ പറഞ്ഞു. തൊഴിലിടങ്ങളിൽ വനിതാ അധ്യാപകർക്ക് ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കാൻ സ്കൂൾ മാനേജ്‌മെൻറ് ശ്രദ്ധ പുലർത്തണമെന്ന് കമ്മിഷൻ നിർദേശിച്ചു. നിരാലംബരാകുന്ന അനവധി അമ്മമാർ കമ്മിഷനു മുന്നിലെത്തുന്നു.





പ്രായമായ മാതാപിതാക്കളുടെ സ്വത്തുക്കൾ കൈക്കലാക്കിയ ശേഷം അവരെ ഇറക്കി വിടുന്ന അനവധി പരാതികളാണ് ലഭിക്കുന്നത്. അദാലത്തിൽ അധ്യക്ഷ അഡ്വ. പി സതീദേവിക്കൊപ്പം കമ്മീഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, വിആർ മഹിളാമണി എന്നിവരും പങ്കെടുത്തു. അഭിഭാഷകരായ സ്മിത ഗോപി, വി എ അമ്പിളി, കെ ബി രാജേഷ്, കൗൺസലർ ബി പ്രമോദ് എന്നിവരും കമ്മീഷനെ സഹായിക്കാൻ ഉണ്ടായിരുന്നു. എറണാകുളം ജില്ലാതല മെഗാ അദാലത്തിൽ 117 പരാതികളാണു കമ്മീഷൻ പരിഗണിച്ചത്. 15 കേസുകൾ തീർപ്പാക്കി. അഞ്ചു കേസുകൾ പോലീസ് റിപ്പോർട്ടിന് വിട്ടു. മൂന്നു പരാതികളിൽ തുടർ കൗൺസലിംഗ് കൊടുക്കുന്നതിനു നിർദ്ദേശിച്ചു. 




കൗൺസലിങ് ആവശ്യമുള്ളവർക്കായി തിരുവനന്തപുരം കമ്മിഷൻ ഓഫീസിലും എറണാകുളം റീജണൽ ഓഫീസിലും അതു നൽകുന്നതിനുള്ള സംവിധാനങൾ ഒരുക്കിയിട്ടുണ്ടെന്നും അറിയിച്ചു. കുടുംബ ബന്ധങ്ങൾ നിലനിർത്തേണ്ടതിൻറെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനായി ജാഗ്രതാ സമിതികളുടെ നേതൃത്വത്തിലുള്ള ബോധവൽകരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്നും കമ്മീഷൻ പറഞ്ഞു.

Find out more: