റായി ലക്ഷ്മിയുടെ കരിയറിൽ സംഭവിച്ചത് എന്ത്? വിവാഹം കഴിക്കാത്തതിന്റെ കാരണം.... റോക്ക് ആന്റ് റോൾ എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ റായി ലക്ഷ്മിയ്ക്ക് ഇവിടെ ലഭിച്ച കഥാപാത്രങ്ങളെല്ലാം അഭിനയ സാധ്യതകളുള്ളതായിരുന്നു. അണ്ണൻ തമ്പി, പരുന്ത്, ചട്ടമ്പിനാട്, ഇവിടം സ്വർഗമാണ്, ക്രിസ്ത്യൻ ബ്രദേഴ്‌സ്, കാസനോവ എന്നിങ്ങനെ മോഹൻലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം മാറി മാറി അഭിനയിച്ച നടി!
റായ് ലക്ഷ്മി, മലയാളത്തെ സംബന്ധിച്ച് സൂപ്പർ താരങ്ങളുടെ നായികയായിട്ടാണ് ആരാധകർ കണ്ടിരുന്നത്. അപ്പോഴും റായ് ലക്ഷ്മിയുടെ കഠിന പരിശ്രമങ്ങൾ അവസാനിച്ചില്ല. നല്ല കഥാപാത്രങ്ങൾക്ക് വേണ്ടി ശാരീരിക മാറ്റം നടത്താനും നടി തയ്യാറായിരുന്നു.





ആ സമയത്താണ് ജൂലി 2 എന്ന ചിത്രത്തിലേക്ക് അവസരം വന്നത്. 2004 ൽ പുറത്തിറങ്ങിയ ജൂലി എന്ന സൂപ്പർ ഹിറ്റ് ഹിന്ദി സിനിമയുടെ സീക്വലായി വരുന്ന ജൂലി 2 തന്റെ കരിയറിലെ വലിയൊരു അവസരമായിട്ടാണ് റായ് ലക്ഷ്മി കണ്ടത്. കഥാപാത്രത്തിന് വേണ്ടിയാണ് വണ്ണം കുറച്ചതും. അതോടെ നടിയുടെ ലുക്ക് തന്നെ മാറി.എന്നാൽ തെലുങ്ക്, തമിഴ് സിനിമയിലേക്ക് എത്തുമ്പോൾ റായ് ലക്ഷ്മിയ്ക്ക് ലഭിച്ചത് എല്ലാം ഗ്ലാമർ വേഷങ്ങളാണ്. പേരിന്റെ പ്രശ്‌നമാവും എന്ന് കരുതി, റായ് ലക്ഷ്മി പേര് മാറ്റി. ന്യൂമറോളജി അനുസരിച്ച് തന്റെ പേരൊന്ന് ചെറുതായി മാറ്റിയാൽ ഭാഗ്യം വരും എന്ന വിശ്വാസത്തിന്റെ പുറത്താണ് ലക്ഷ്മി റായ് എന്ന പേര്, റായ് ലക്ഷ്മയാക്കി മാറ്റിയത്. എന്നാൽ അതിന് ശേഷവും കാര്യമായ മാറ്റം സംഭവിച്ചിരുന്നില്ല.





വ്യക്തി ജീവിതത്തിലേക്ക് വന്നാൽ, 35 വയസ്സായിട്ടും അവിവാഹിതയായി തുടരുകയാണ്. ഇന്നും ധോണിയുടെ മുൻ കാമുകി എന്ന ലേബലിൽ റായി ലക്ഷ്മിയെ വിശേഷിപ്പിക്കുന്നവരുണ്ട്. അതിന് ശേഷം പല പ്രണയ ഗോസിപ്പുകൾ വന്നുവെങ്കിലും, വിവാഹത്തെ സംബന്ധിച്ച ചോദ്യങ്ങൾക്കെല്ലാം റായി ലക്ഷ്മി മുഖം തിരിക്കുകയാണ്. നിലവിൽ സിംഗിൾ ലൈഫ് ആസ്വദിക്കുകയാണെന്ന് നടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ വ്യക്തം. 2017 ൽ ആണ് ജൂലി 2 എന്ന സിനിമ വന്നത്. ബോളിവുഡിൽ തനിക്ക് അത് പുതിയൊരു തുടക്കമായിരിക്കുമെന്നും, കരിയർ മാറി മറിയുമെന്നും റായ് ലക്ഷ്മി പ്രതീക്ഷിച്ചിരുന്നു. 




പക്ഷേ അതുണ്ടായില്ല. ജൂലിക്ക് ശേഷം വന്നത് ഒരേ ഒരു ബോളിവുഡ് ചിത്രം മാത്രമാണ്. പിന്നീട് തിരക്കഥകൾ തിരഞ്ഞെടുക്കുമ്പോൾ തനിക്ക് അഭിനയ സാധ്യതയുള്ള വേഷങ്ങൾ ശ്രദ്ധിച്ചെടുക്കാൻ നടി ശ്രമിച്ചു. അതിന്റെ ഭാഗമാണ് മിരുക, സിൻഡ്രല പോലുള്ള സിനിമകൾ. പ്രതീക്ഷിച്ച വിജയത്തിലേക്ക് സിനിമ എത്തിയില്ലെങ്കിലും, ഒരു നടിയെന്ന നിലയിൽ റായി ലക്ഷ്മിയ്ക്ക് ഈ രണ്ട് സിനിമകളും തൃപ്തി നൽകിയിരുന്നു. 2021 ന് ശേഷം കാര്യമായ സിനിമകളൊന്നും നടി കരാറ് ചെയ്തിട്ടില്ല. നല്ല കഥാപാത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ്

Find out more: