ഇവൾക്ക് വേണ്ടിയാണ് എല്ലാം ഉപേക്ഷിച്ചത്; ഗൗതമിയുടെ ഏക മകളെ കുറിച്ച്! അഭിനയത്തിന് പുറമെ ഒരു കാലത്ത് രാഷ്ട്രീയത്തിലും സജീവമായിരുന്നു. എന്നാൽ ഇപ്പോൾ രാഷ്ട്രീയമെല്ലാം വിട്ടു, മികച്ച റോളുകളിലൂടെ സിനിമയിൽ കൂടുതൽ സജീവമായിരിക്കുകയാണ്. അടുത്തിട നൽകിയ അഭിമുഖത്തിൽ ഗൗതമി മകൾ സുബ്ബലക്ഷ്മിയെ കുറിച്ച് വാചാലയായിരുന്നു.
ഗൗതമിയുടെ ആദ്യ വിവാഹ ബന്ധത്തിൽ പിറന്ന മകളാണ് സുബ്ബലക്ഷ്മി. കല്യാണം കഴിച്ചത് തന്നെ കുഞ്ഞ് വേണം എന്ന ആഗ്രഹത്തിന്റെ പുറത്താണെന്നാണ് ഗൗതമി പറഞ്ഞത്. അത്രധികം വർക്ക് ഹോളിക്ക് ആയിട്ടുള്ള ആളായിരുന്നു ഗൗതമി. അഭിനയമല്ലാതെ മറ്റൊന്നിനെ കുറിച്ചും അറിയില്ല.
ആ ഞാൻ വിവാഹത്തോട് താത്പര്യം കാണിച്ചത്, ഒരു കുഞ്ഞ് വേണം എന്ന ആഗ്രഹത്തിന്റെ പുറത്താണ്.ഒൻപത് - പത്ത് വയസ്സ് വരെ ഞാൻ ഒരു നടിയാണ് എന്നത് പോലും മകൾക്ക് അറിയില്ലായിരുന്നു. അമ്മ എന്നാൽ അതാണ്, എനിക്ക് അവളിൽ ആ ഒരു ഐഡറ്റിറ്റി മാത്രമേയുള്ളൂ. അമ്മ എന്നാൽ അമ്മയാണ്. അമ്മയെ കുറിച്ച് പൊതുവേദിയിൽ ചോദിച്ചപ്പോൾ, അമ്മ എന്ന വാക്കിന് അപ്പുറത്തൊന്നുമില്ല, അമ്മയാണ് എനിക്കെല്ലാം എന്ന് സുബ്ബലക്ഷ്്മിയും പറഞ്ഞിരുന്നു. ലണ്ടനിൽ പഠിക്കുകയാണിപ്പോൾ താരപുത്രി.മകൾക്ക് നാല് വയസ്സുള്ളപ്പോഴാണ് തനിക്ക് കാൻസർ രോഗം സ്ഥിരീകരിച്ചത് എന്നും ഗൗതമി പറഞ്ഞിട്ടുണ്ട്. രോഗത്തെ ഭയന്നില്ല എങ്കിലും, എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ മകൾക്ക് ആരാണ് എന്ന ചിന്ത വല്ലാതെ അലട്ടിയിരുന്നുവത്രെ.
അന്ന് ടിവിയോ മറ്റ് ഗാഡ്ജറ്റുകളോ ഉപയോഗിക്കുന്ന ശീലം മകൾക്കുണ്ടായിരന്നില്ല. ക്ലേ, പസിൽസ് പോലുള്ള കൈ കൊണ്ട് കളിക്കാൻ പറ്റുന്ന ഗെയിമുകളാണത്രെ നൽകിയിരുന്നത്. ചെറുപ്പം മുതലേ പുസ്തകം വായിക്കുന്ന ശീലവും മകളിൽ ഉണ്ടാക്കിയെടുത്തു. ദിവസം ഒരു പുസ്തകം വായിക്കണം എന്നത് നിർബന്ധമായിരുന്നുവത്രെ.1998 ൽ ആണ് ഗൗതമിയുടെയും ബിസിനസ്സുകാരനായ സന്ദീപ് ഭട്ടിയയുടെയും വിവാഹം കഴിഞ്ഞത്. ഒരു വർഷം മാത്രം ആയുസുണ്ടായിരുന്ന ആ വിവാഹ ബന്ധത്തിൽ നിന്നാണ് ഗൗതമിയ്ക്ക് സുബ്ബലക്ഷ്മി എന്ന മകളെ കിട്ടിയത്. പിന്നീട് മകൾക്ക് വേണ്ടി ജീവിച്ച അമ്മയായി.
കമൽ ഹാസനുമായി 13 വർഷത്തെ ലിവിങ് ടുഗെതർ റിലേഷൻഷിപ്പ് തുടർന്നിരുന്നുവെങ്കിലും, അവിടെയും മകളുടെ താത്പര്യങ്ങൾക്കും ഇഷ്ടങ്ങൾക്കും തന്നെയാണ് ഗൗതമി പ്രാധാന്യം നൽകിയത്.ഗൗതമിയുടെ ആദ്യ വിവാഹ ബന്ധത്തിൽ പിറന്ന മകളാണ് സുബ്ബലക്ഷ്മി. കല്യാണം കഴിച്ചത് തന്നെ കുഞ്ഞ് വേണം എന്ന ആഗ്രഹത്തിന്റെ പുറത്താണെന്നാണ് ഗൗതമി പറഞ്ഞത്. അത്രധികം വർക്ക് ഹോളിക്ക് ആയിട്ടുള്ള ആളായിരുന്നു ഗൗതമി. അഭിനയമല്ലാതെ മറ്റൊന്നിനെ കുറിച്ചും അറിയില്ല. ആ ഞാൻ വിവാഹത്തോട് താത്പര്യം കാണിച്ചത്, ഒരു കുഞ്ഞ് വേണം എന്ന ആഗ്രഹത്തിന്റെ പുറത്താണ്.
Find out more: