ഇരട്ടക്കുട്ടികളോടൊപ്പമുള്ള വീഡിയോയുമായി ഗായിക ചിന്മയി ശ്രീപദ! സംവിധായകനും അഭിനേതാവുമായ രാഹുൽ രവീന്ദ്രനാണ് ഗായികയുടെ ജീവിതപങ്കാളി. 2014 ൽ ആയിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷമുള്ള വിശേഷങ്ങളെല്ലാം ഇരുവരും പങ്കുവെക്കാറുണ്ട്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായി മക്കളെത്തിയ വിശേഷം പങ്കുവെച്ചും ഇവരെത്തിയിരുന്നു. ഗായിക ചിന്മയി സോഷ്യൽമീഡിയയിൽ സജീവമാണ്. പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ജീവിത വിശേഷങ്ങളെല്ലാം അവർ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്.2022 ജൂണിലായിരുന്നു ചിന്മയി അമ്മയായത്. ഒരു ആൺകുട്ടിയും, പെൺകുട്ടിയുമായിരുന്നു ജനിച്ചത്. ദ്രിപ്താഹ്, ഷർവാസ് ഇങ്ങനെയാണ് മക്കൾക്ക് പേരിട്ടത്. ഇനിയങ്ങോട്ടുള്ള ജീവിതം ഇവരോടൊപ്പമാണ്. ഇവരാണ് ഞങ്ങളുടെ ലോകം എന്നായിരുന്നു അന്ന് രാഹുൽ കുറിച്ചത്. മക്കളുടെ കുഞ്ഞു കൈകളുടെ ഫോട്ടോയും അദ്ദേഹം പങ്കുവെച്ചിരുന്നു. പ്രസവ ശേഷമായിരുന്നു ചിന്മയി ഗർഭകാലത്തെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചത്.
മക്കളോടൊപ്പമുള്ള മനോഹരമായൊരു വീഡിയോയാണ് ഒടുവിലായി ചിന്മയി പങ്കുവെച്ചിട്ടുള്ളത്. ഒരാൾ എന്നോടൊപ്പം പാട്ടുപാടുന്നു. മറ്റെയാൾ എന്റെ കണ്ണ് പരിശോധന നടത്തുന്നു എന്ന ക്യാപ്ഷനോടെയായിരുന്നു മക്കളുടെ വീഡിയോ പങ്കുവെച്ചത്. നിങ്ങളെപ്പോലെ തന്നെ പാടുന്നൊരാളെ കിട്ടി, അല്ലേ എന്നായിരുന്നു ഒരാൾ ചോദിച്ചത്. അവളും ഭാവിയിൽ പാട്ടുകാരിയാവും, ഉറപ്പാണ്. പാട്ടുകാരിയും മെഡിക്കൽ പ്രൊഫഷനും, എന്തായാലും കൊള്ളാം എന്നായിരുന്നു കമന്റുകൾ. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തിട്ടുള്ളത്. ആദ്യം ഗർഭിണിയായപ്പോൾ അബോർഷനായിരുന്നു. മാനസികമായി വല്ലാതെ തളർന്നുപോയ സമയമായിരുന്നു അത്. രണ്ടാമത് വിശേഷമായപ്പോൾ അധികം ആളുകളോട് പറഞ്ഞിരുന്നില്ല.
വാടക ഗർഭധാരണത്തിലൂടെയല്ല ഞാൻ അമ്മയായത്. മുലയൂട്ടുന്നത് സ്വഭാവികമായി അമ്മ ചെയ്യേണ്ട കാര്യമാണ്. ഒളിച്ചിരുന്ന് ചെയ്യേണ്ടൊരു കാര്യമല്ല അത്. അതിനാലാണ് അങ്ങനെയൊരു ഫോട്ടോ പോസ്റ്റ് ചെയ്തതെന്നും ചിന്മയി പറഞ്ഞിരുന്നു. ജനന സമയത്ത് മക്കളുടെ ചിത്രങ്ങളും വീഡിയോകളുമൊന്നും ഇരുവരും പങ്കിട്ടിരുന്നില്ല. വലുതായിക്കഴിഞ്ഞപ്പോഴായിരുന്നു ഇതെല്ലാം പോസ്റ്റ് ചെയ്ത് തുടങ്ങിയത്. കുട്ടികളുടെ ചിത്രങ്ങൾ കുറച്ചുനാളത്തേക്ക് പോസ്റ്റ് ചെയ്യേണ്ട എന്നത് ഞങ്ങൾ ഒന്നിച്ചെടുത്ത തീരുമാനമാണ്. ഞാൻ ഗർഭിണിയാണെന്ന കാര്യം പോലും ആളുകൾക്ക് അറിയില്ലായിരുന്നു. വളരെ അടുത്ത സുഹൃത്തുക്കൾക്ക് മാത്രമേ ഇതേക്കുറിച്ച് അറിയുമായിരുന്നുള്ളൂ.
സ്വയം സുരക്ഷിതയായിരിക്കുക എന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. സത്യത്തിൽ ഞാനൊരു ഭജൻ പാടിക്കൊണ്ടിരിക്കുന്ന സമയത്താണ് മക്കൾ പുറത്തേക്ക് വന്നത്. സിസേറിയനിലൂടെയായിരുന്നു മക്കളുടെ ജനനം എന്നും ഗായിക പറഞ്ഞിരുന്നു. ദ്രിപ്താഹ്, ഷർവാസ് ഇങ്ങനെയാണ് മക്കൾക്ക് പേരിട്ടത്. ഇനിയങ്ങോട്ടുള്ള ജീവിതം ഇവരോടൊപ്പമാണ്. ഇവരാണ് ഞങ്ങളുടെ ലോകം എന്നായിരുന്നു അന്ന് രാഹുൽ കുറിച്ചത്. മക്കളുടെ കുഞ്ഞു കൈകളുടെ ഫോട്ടോയും അദ്ദേഹം പങ്കുവെച്ചിരുന്നു. പ്രസവ ശേഷമായിരുന്നു ചിന്മയി ഗർഭകാലത്തെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചത്.
Find out more: